ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ അഞ്ചിലൊരാള്‍ മൊബൈല്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്
ഖത്തറില്‍ അഞ്ചിലൊരാള്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി സര്‍വേ. ഖത്തര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ട്രാഫിക് സേഫ്റ്റി സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഇത്തരത്തില്‍ വാഹനമോടിക്കുമ്പോള്‍ അപകടങ്ങള്‍ കൂടാനുള്ള സാധ്യത ഏറെയാണ്. ഡ്രൈവിങ്ങിനിടെ ഫോണില്‍ സംസാരിക്കുന്നതിന് പുറമെ മറ്റു സോഷ്യല്‍ മീഡിയ ആപ്പുകളും ഉപയോഗിക്കുന്നതായാണ് സര്‍വേയിലെ കണ്ടെത്തല്‍.
ഖത്തറിലെ ഹൈവേകളിലെ റോഡ് അപകടങ്ങളില്‍ 90 ശതമാനത്തോളം മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ തുടര്‍ന്നാണെന്നാണ് ട്രാഫിക് ഡയരക്ടറേറ്റിന്റെ കണക്ക്.
Next Story
Adjust Story Font
16