ഖത്തറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സീലൈനില്‍ വാഹനാപകടങ്ങളില്‍ കുറവ്
അമിതവേഗതക്കെതിരെ യുവാക്കളെ ബോധവല്‍ക്കരിക്കുന്ന വിവിധ പരിപാടികള്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആസൂത്രം ചെയ്ത് നടപ്പാക്കുന്നുണ്ട്
ദോഹ: ഖത്തറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ സീലൈനില്‍ വാഹനാപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് സ്വീകരിച്ച കര്‍ശന സുരക്ഷാ നടപടികളാണ് സീലൈനിനെ സുരക്ഷിതമാക്കിമാറ്റിയത്.
കഴിഞ്ഞ വര്‍ഷം 14 ആംബുലന്‍സ് വാഹനങ്ങളാണ് ഇവിടെ വിന്യസിച്ചിരുന്നത്. ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ അപകടങ്ങളില്‍ വലിയ തോതില്‍ കുറവ് വന്നിട്ടുണ്ടെന്നും ഈ വര്‍ഷം എട്ട് ആംബുലന്‍സ് വാഹനങ്ങള്‍ മാത്രമാണ് വിന്യസിച്ചിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. വാരാന്ത്യങ്ങളില്‍ ഒന്നോ രണ്ടോ അപകടങ്ങള്‍ മാത്രമാണ് ഇത്തവണ സംഭവിച്ചത്.
അമിതവേഗതക്കെതിരെ യുവാക്കളെ ബോധവല്‍ക്കരിക്കുന്ന വിവിധ പരിപാടികള്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആസൂത്രം ചെയ്ത് നടപ്പാക്കുന്നുണ്ട്. നവംബറില്‍ ശൈത്യകാല ക്യാമ്പ് സീസണ്‍ ആരംഭിച്ചതിന് ശേഷം 29 പേര്‍ക്ക് എ.ടി.വി അപകടങ്ങളില്‍ ആംബുലന്‍സ് ആവശ്യമായി വന്നു. അപകടങ്ങളില്‍ 75 ശതമാനവും സുരക്ഷാ മാനദണ്ഡങ്ങളുടെ അഭാവമായിരുന്നു കാരണമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Adjust Story Font
16