ലോകകപ്പ് സമയത്തെ ബാങ്കുകളുടെ പ്രവർത്തനം; മാർഗനിർദേശം പുറത്തിറക്കി ഖത്തർ സെൻട്രൽ ബാങ്ക്
ലോകകപ്പിനോട് അനുബന്ധിച്ച് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനരീതിയിൽ മാറ്റം പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. ഗ്രാന്റ് ഹമദ് സ്ട്രീറ്റ്, ദോഹ കോർണിഷ് എന്നിവ ആസ്ഥാനമായുള്ള ധനകാര്യസ്ഥാപനങ്ങളുടെ ബ്രാഞ്ചുകളിൽ 20 ശതമാനം ജീവനക്കാർ ഓഫീസിൽ ഹാജരായാൽ മതി. 80 ശതമാനം പേർക്ക് വർക്ക് അറ്റ് ഹോം അനുവദിക്കും.
എന്നാൽ തൊഴിൽ സമയം നിലവിലുള്ള അതേ രീതിയിൽ ആയിരിക്കും. നവംബർ ഒന്നുമുതൽ ഡിസംബർ 19 വരെയാണ് ക്രമീകരണം. മേൽപ്പറഞ്ഞ രണ്ടിടങ്ങളിലുമല്ലാതെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളിൽ ഹാജർനിലയിൽ മാറ്റമുണ്ടാവില്ല.
Next Story
Adjust Story Font
16