ഖത്തർ ഹമദ് വിമാനത്താവളത്തിലെ ഓർച്ചഡിന് പരിസ്ഥിതി സുസ്ഥിരതയ്ക്കുള്ള അംഗീകാരം
ലീഡ് സർട്ടിഫിക്കറ്റാണ് ഹമദിനെ തേടിയെത്തിയത്
ദോഹ: ഹമദ് വിമാനത്താവളത്തിലെ ഓർച്ചഡിന് പരിസ്ഥിതി സുസ്ഥിരതയ്ക്കുള്ള അംഗീകാരം. ലീഡ് സർട്ടിഫിക്കറ്റാണ് ഹമദിനെ തേടിയെത്തിയത്. പരിസ്ഥിതി സുസ്ഥിരതക്കുള്ള ലീഡർഷിപ്പ് ഇൻ എനർജി ആന്റ് എൻവയോൺമെന്റ് ഡിസൈൻ ഗോൾഡ് സർട്ടിഫിക്കറ്റാണ് ഹമദ് വിമാനത്താവളത്തിനകത്തെ പച്ചത്തുരുത്തായ ഓർച്ചാഡിനെ തേടിയെത്തിയത്.
വിമാനത്താവളത്തിന്റെ സുസ്ഥിരതക്കും, പരിസ്ഥിതി സൗഹൃദമായ നിർമാണത്തിനുമുള്ള അംഗീകാരം കൂടിയാണിത്. സുസ്ഥിരതക്കുള്ള ആഗോള അംഗീകരമായാണ് 'ലീഡ്' സർട്ടിഫിക്കേഷനെ കണക്കാക്കുന്നത്. ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഗ്രീൻ ബിൽഡിംഗ് റേറ്റിംഗ് സംവിധാനം എന്ന പ്രത്യേകതയും ലീഡിനുണ്ട്.
ഊർജ്ജ കാര്യക്ഷമത, ജല ഉപയോഗം, വായു ഗുണനിലവാരം, അസംസ്‌കൃത വസ്തുക്കൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളിൽ കർശനമായ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്ന കെട്ടിടങ്ങൾക്കാണ് 'ലീഡ്' സർട്ടിഫിക്കറ്റ് നൽകുന്നത്.
Next Story
Adjust Story Font
16