ഖത്തറിൽ പൊതുയിടങ്ങളിൽ പാർക്കിംഗ് ഫീസ്; നീക്കവുമായി അധികൃതർ
മന്ത്രിതല തീരുമാനം ഉടനുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖത്തർ ടി.വി റിപ്പോർട്ട് ചെയ്തു
ഖത്തറില്‍ പൊതു ഇടങ്ങളിൽ പാര്‍ക്കിങിന് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി അധികൃതർ. ഇതുസംബന്ധിച്ച് മന്ത്രിതല തീരുമാനം ഉടനുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖത്തർ ടി.വി റിപ്പോർട്ട് ചെയ്തു. പൊതു ഇടങ്ങളിലെ പാർക്കിംഗ് നിരക്കും പാര്‍ക്കിങ് ഇടങ്ങളും സംബന്ധിച്ച മന്ത്രിതല തീരുമാനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം സാങ്കേതിക ഓഫീസ് മേധാവി എഞ്ചി. താരിഖ് അൽ തമീമി പറഞ്ഞു.
വിവിധ മന്ത്രാലയങ്ങളുടെ സഹായത്തോടെ പൊതു പാർക്കിങ് മാനേജ്‌മെന്റ് പ്രൊജക്ട് നടപ്പിലാക്കുകയാണ് മന്ത്രാലയം. വെസ്റ്റ് ബേ, കോർണിഷ്, സെൻട്രൽ ദോഹ എന്നിവിടങ്ങളിൽ ഇതിന്റെ ഭാഗമായി 3300 വാഹന പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ചുകഴിഞ്ഞു. റോഡിലെ തിരക്ക് ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പാക്കുകയാണ് പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം മലിനീകരണവും അപകടങ്ങളും കുറയ്ക്കാനും കഴിയും.
Adjust Story Font
16