Quantcast

ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നിടത്തോളം യുക്രൈൻ വിഷയത്തിൽ സമാധാന ശ്രമങ്ങൾ തുടരും: ഖത്തർ അമീർ

അൽജസീറ മാധ്യമപ്രവർത്തകയുടെ കൊലപാതകത്തിൽ ഇസ്രായേലി നിലപാടിനെയും അമീർ വിമർശിച്ചു

MediaOne Logo

Web Desk

  • Updated:

    2022-05-23 19:25:59.0

Published:

23 May 2022 4:29 PM GMT

ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നിടത്തോളം യുക്രൈൻ വിഷയത്തിൽ സമാധാന ശ്രമങ്ങൾ തുടരും: ഖത്തർ അമീർ
X

ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നിടത്തോളം യുക്രൈൻ വിഷയത്തിൽ സമാധാന ശ്രമങ്ങൾ തുടരുമെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. ചർച്ചകളിലൂടെയാണ് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഖത്തർ അമീറിന്റെ പ്രതികരണം. അതേസമയം അൽജസീറ മാധ്യമപ്രവർത്തകയുടെ കൊലപാതകത്തിൽ ഇസ്രായേലി നിലപാടിനെയും അമീർ വിമർശിച്ചു.

യുക്രൈൻ വിഷയത്തിലടക്കം മധ്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ തുടരുമെന്ന് അമീർ വ്യക്തമാക്കി. ലോകമെങ്ങുമുള്ള അഭയാർഥികൾക്കൊപ്പമാണ് ഖത്തർ. വർണത്തിന്റെയും ജാതിയുടെയും ദേശീയതയുടെയും ഇരകൾ. അവരെയെല്ലാം സഹായിക്കണം. പലസ്തീനിൽ ഇസ്രായേലി ആക്രമണത്തിൽ അൽജസീറ മാധ്യമപ്രവർത്തക ഷറീൻ അബു ആഖില കൊല്ലപ്പെട്ടത് അമീർ എടുത്തു പറഞ്ഞു. മാന്യമായ ശവസംസ്‌കാരം പോലും തടയപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഈ ആക്രമണങ്ങളെ അനുവദിച്ചുകൊടുക്കരുതെന്നും അമീർ പറഞ്ഞു. മതത്തിന്റെയോ പ്രദേശത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിൽ ആളുകളുടെ മൂല്യത്തെക്കുറിച്ച് സർക്കാരുകൾ ഇരട്ടത്താപ്പ് കാട്ടുന്ന ലോകത്തെ അംഗീകരിക്കില്ലെന്നും അമീർ വ്യക്തമാക്കി.

TAGS :

Next Story