Quantcast

പ്രവാസി വെൽഫെയർ -സർവീസ് കാർണിവൽ സംഘാടക സമിതി രൂപീകരിച്ചു

നവംബർ 29 ബർവ വില്ലേജിലാണ് സർവീസ് കാർണിവൽ

MediaOne Logo

Web Desk

  • Published:

    24 Nov 2024 2:40 PM GMT

Pravasi Welfare-Service Carnival Organizing Committee formed in doha
X

ദോഹ: പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സർവീസ് കാർണിവലിന്റെ സംഘാടക സമിതി രൂപീകരിച്ചു. സാമ്പത്തികം, നിക്ഷേപം, തൊഴിൽ, വിദ്യാഭ്യാസം, തുടർ പഠനം, പ്രവാസി ക്ഷേമ പദ്ധതികൾ, ആരോഗ്യം തുടങ്ങി വിവിധ വിഷയങ്ങളിൽ ബോധവത്കരണ പരിപാടികളും ഈ മേഖലയിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനുള്ള വ്യത്യസ്ത സ്റ്റാളുകളും സർവീസ് കാർണിവലിൽ ഒരുക്കും. നവംബർ 29 വെള്ളിയാഴ്ച ബർവ വില്ലേജിലാണ് സർവീസ് കാർണിവൽ നടക്കുക.

ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠനാണ് ഉപദേശക സമിതി ചെയർമാൻ. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്‌മാൻ, ഐ.ബി.പി.എൻ പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവരെ വൈസ് ചെയർമാന്മാരായും തിരഞ്ഞെടുത്തു. കെ.സി. അബ്ദുലത്തീഫ്, അഡ്വ നിസാർ കോച്ചേരി, കെ.എൽ ഹാഷിം, പി.കെ മുഹമ്മദ്, ശശിധര പണിക്കർ, തോമസ് സക്കറിയ്യ എന്നിവരാണ് ഉപദേശക സമിതിയംഗങ്ങൾ.

ഐസിസി, ഐസിബിഎഫ് മുൻ പ്രസിഡന്റ് പി.എൻ ബാബുരാജ് ആണ് സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരി. ഡോ. താജ് ആലുവ, ഫൈസൽ കുന്നത്ത്, റഷീദ് അഹമ്മദ്, സുഹൈൽ ശാന്തപുരം, അബിദ സുബൈർ എന്നിവർ രക്ഷാധികാരികളാവും.

പ്രവാസി വെൽഫെയർ പ്രസിഡന്റ്് ആർ ചന്ദ്രമോഹൻ ആണ് സർവ്വീസ് കാർണിവലിന്റെ സംഘാടക സമിതി ചെയർമാൻ. പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റുമാരായ സാദിഖ് ചെന്നാടൻ, നജില, അനീസ് റഹ്‌മാൻ എന്നിവർ വൈസ് ചെയർമാൻമാരാണ്. മജീദ് അലി ജനറൽ കൺവീനറും റഷീദ് അലി, താസീൻ അമീൻ എന്നിവർ അസിസ്റ്റന്റ് കൺവീനർമാരുമാണ്.

വിവിധ വകുപ്പ് ചെയർമാനായും കൺവീനറായും യഥാക്രമം അബ്രഹാം ജോസഫ്, മുനീഷ് എ.സി.(വിദ്യാഭ്യാസം, കരിയർ) ഷിയാസ് കൊട്ടാരം, അഹമ്മദ് ഷാഫി (ഹെൽത്ത് ആൻഡ് ഫിറ്റ്‌നസ്) നിസാർ അഹമ്മദ്, മുഹമ്മദ് റാഫി (സാമ്പത്തികം, നിക്ഷേപം) മുഹമ്മദ് കുഞ്ഞി, ഷറഫുദ്ദീൻ സി (പ്രവാസി ക്ഷേമ പദ്ധതികൾ) എന്നിവരെ തിരഞ്ഞെടുത്തു.

വിവിധ വകുപ്പ് കൺവീനർമാരായി അബ്ദുൽ ഗഫൂർ എ.ആർ (ഫെസിലിറ്റി), നിഹാസ് എറിയാട് (പവലിയൻ), ശരീഫ് ചിറക്കൽ (ഗസ്റ്റ് മാനേജ്‌മെന്റ്), ഷാഫി മൂഴിക്കൽ (സ്‌പോൺസർഷിപ്പ്), റഹീം വേങ്ങേരി (ലീഗൽ & അപ്രൂവൽ), റബീഅ് സമാൻ (പ്രചാരണം), നിസ്താർ കളമശ്ശേരി (വളണ്ടിയർ), റുബീന മുഹമ്മദ് കുഞ്ഞി (ഭക്ഷണം), അനീസ് റഹ്‌മാൻ (കലാപരിപാടികൾ) മഖ്ബൂൽ അഹമ്മദ് (രജിസ്‌ട്രേഷൻ), അസീം എം.ടി (സുവനീർ) എന്നിവരെയും തിരഞ്ഞെടുത്തു.

ഖത്തറിലെ ഓരോ പ്രവാസിയുടെയും ജീവിതത്തിലെ ഒരു നാഴികക്കല്ലാവും സർവീസ് കാർണിവൽ. പരമ്പരാഗത ആഘോഷ രീതികളിൽ നിന്ന് വ്യത്യസ്തമായി പ്രവാസം സാർത്ഥകമാക്കാനുമുള്ള വിവിധ വഴികൾ അറിയാനും പുതിയ ചിന്തകൾക്ക് തുടക്കം കുറിക്കാനും ഈ കാർണിവൽ ഉപകരിക്കും. സാമ്പത്തിക വിദഗ്ദരായ നിഖിൽ ഗോപാല കൃഷ്ണൻ, ഷഫീഖ് സി.പി, ഹാരിസ് പടിയത്, വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ എൻ എം ഹുസൈൻ, കരിയർ വിദഗ്ദൻ സുലൈമാൻ ഊരകം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ നയിക്കുന്ന പഠന ക്ലാസുകളും പ്രവാസികൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്താനുള്ള സർവീസ് കൗണ്ടറുകളുമാണ് സർവീസ് കാർണിവലിന്റെ സവിശേഷത. സർവീസ് കാർണിവൽ വ്യത്യസ്ത സേവനങ്ങൾ മുൻകൂട്ടി ഉറപ്പുവരുത്താൻ www.pravasiwelfare.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

TAGS :

Next Story