Quantcast

ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

കഴിഞ്ഞ ദിവസം ഇസ്രായേലിലേക്ക് നടത്തിയ മിസൈൽ ആക്രണത്തിന്റെ പശ്ചാത്തലത്തിലാണ് പെസഷ്‌കിയാൻറെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    3 Oct 2024 5:57 AM GMT

ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ
X

ദോഹ: ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. പ്രതികരിക്കാൻ ഇസ്രായേൽ ഇറാനെ നിർബന്ധിതരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്തവാർത്താ സമ്മേളനത്തിലാണ് ഇറാൻ പ്രസിഡന്റ് നയം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഇസ്രായേലിലേക്ക് നടത്തിയ മിസൈൽ ആക്രണത്തിന്റെ പശ്ചാത്തലത്തിലാണ് പെസഷ്‌കിയാൻറെ പ്രതികരണം.

സമാധാനം നിലനിർത്താനാണ് തങ്ങളുടെ ശ്രമം. എന്നാൽ പ്രതികരിക്കാൻ ഇസ്രായേൽ നിർബന്ധിതരാക്കുകയാണ്. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയെ ഞങ്ങളുടെ മണ്ണിൽ കൊലപ്പെടുത്തിയപ്പോൾ യൂറോപ്പും അമേരിക്കയും സമാധാനം പാലിക്കാൻ ആവശ്യപ്പെട്ടു. സമാധാനത്തിനുവേണ്ടി ഞങ്ങൾ ആത്മസംയമനം പാലിച്ചു. എന്നാൽ, ഇസ്രായേൽ വീണ്ടും ഞങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസ്സയിലും ലെബാനിലുമായി ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ മേഖലയെ ഒന്നാകെ സംഘർഷ ഭീതിയിലാക്കിയതായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനും മേഖലയുടെ സമാധാനം ഉറപ്പാക്കാനും ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദം ശക്തമാക്കണമെന്നും ലോകരാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും അമീർ ആവശ്യപ്പെട്ടു


TAGS :

Next Story