പച്ചക്കറി ഉൽപാദനത്തിൽ വൻ പുരോഗതി സ്വന്തമാക്കി ഖത്തർ
അഞ്ച് വർഷത്തിനിടെ രാജ്യത്തുണ്ടായത് 98 ശതമാനം വർധന
ദോഹ: പച്ചക്കറി ഉൽപാദനത്തിൽ വൻ പുരോഗതി സ്വന്തമാക്കി ഖത്തർ. അഞ്ച് വർഷത്തിനിടെ 98 ശതമാനം വർധനയാണ് രാജ്യത്തുണ്ടായത്. ഭക്ഷ്യമേഖലയിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതികളാണ് വിജയം കണ്ടത്. ദോഹയിൽ നടന്ന ജിസിസി അഗ്രികൾച്ചറൽ ആന്റ് ഫുഡ് സെക്യൂരിറ്റി കമ്മിറ്റി യോഗത്തിൽ ഖത്തർ മുനിസിപ്പാലിറ്റി മന്ത്രിയാണ് ഖത്തറിന്റെ ഭക്ഷ്യോൽപാദനം സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവെച്ചത്.
പാലുൽപാദനത്തിലും കന്നുകാലി വളർത്തലിലും സ്വയം പര്യാപ്തത നേടിയതായും മന്ത്രി വ്യക്തമാക്കി. ഖത്തർ ദേശീയ വിഷൻ 2030ന്റെ ചുവട് പിടിച്ചുള്ള പുതിയ ഭക്ഷ്യസുരക്ഷാ നയം ഉടൻ പ്രഖ്യാപിക്കും. കാർഷിക മേഖലയിൽ സുസ്ഥിരതയും പുത്തൻ സാങ്കേതിക വിദ്യയുടെ സംയോജനവും ലക്ഷ്യമിടുന്നതാകും നയമെന്നും മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകളും പുതിയ പദ്ധതികളും യോഗത്തിൽ ചർച്ചയായി.
Adjust Story Font
16