ആഗോള ഹെൽത്ത് കെയർ റാങ്കിങ്ങിൽ ഖത്തറിന് മുന്നേറ്റം
രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ 17ാം സ്ഥാനത്തെത്തി
ദോഹ : നംബിയോ ഹെൽത്ത് കെയർ റാങ്കിങ്ങിൽ ഖത്തറിന് മുന്നേറ്റം. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ 17ാം സ്ഥാനത്തെത്തി.ആരോഗ്യ മേഖലയിലെ സംവിധാനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും വിലയിരുത്തിയാണ് ഓൺലൈൻ ഡാറ്റാബേസായ നംബിയോ പട്ടിക തയ്യാറാക്കിയത്.
നൂറിൽ 73.3 പോയിന്റാണ് ഖത്തറിന്റെ ആരോഗ്യ മേഖല നേടിയത്. തായ്വാനാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണ കൊറിയ, ഫ്രാൻസ്, ഡെന്മാർക്ക്,ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. ഹെൽത്ത് കെയർ എസ്‌ക്‌സ്‌പെൻഡിച്വർ ഇൻഡക്‌സിലും ഖത്തർ ആദ്യ ഇരുപതിലുണ്ട്. രോഗ നിർണയത്തിനു ചികിത്സയ്ക്കും ഒരുക്കിയ അത്യാധുനിക സംവിധാനങ്ങളാണ് ഹെൽത്ത് കെയർ റാങ്കിങ്ങിൽ മികച്ച നേട്ടം സ്വന്തമാക്കാൻ ഖത്തറിനെ സഹായിച്ചത്. ഖത്തറിലെ പൊതു- സ്വകാര്യമേഖലകളിലെ ആരോഗ്യ സംവിധാനങ്ങളിൽ മലയാളികളുടെ വലിയ സാന്നിധ്യമുണ്ട്.
Next Story
Adjust Story Font
16