Quantcast

സിംഹരാജന് യാത്രയൊരുക്കി ഖത്തര്‍ എയര്‍വേസ്; അര്‍മേനിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലെത്തിച്ചു

5200 മൈലാണ് റൂബനെയും കൊണ്ട് വിമാനം പറന്നത്

MediaOne Logo

Web Desk

  • Published:

    14 Sept 2023 1:14 AM IST

Qatar Airways Armenian Lion
X

അര്‍മേനിയയില്‍ ഉപേക്ഷിക്കപ്പെട്ട സിംഹത്തിന് ആഫ്രിക്കയിലെ കാട്ടിലേക്ക് യാത്രയൊരുക്കി ഖത്തര്‍ എയര്‍വേസ് കാര്‍ഗോ. അര്‍മേനിയയിലെ പൂട്ടിപ്പോയ മൃഗശാലയില്‍ തിരിഞ്ഞുനോക്കാന്‍ ആളില്ലാതെ ആറ് വര്‍ഷമായി ദുരിതത്തിലായിരുന്നു 15 വയസുള്ള സിംഹം. ഗര്‍ജിക്കാന്‍ പോലും കഴിയാത്ത ദുര്‍ബലനായ സിംഹത്തിൻ്റെ ദുരിതക്കഥ മൃഗസ്നേഹികളുടെ കൂട്ടായ്മയായ അനിമല്‍ ഡിഫന്റേഴ്സ് ഇന്റര്‍നാഷണല്‍ ഖത്തര്‍ എയര്‍വേസ് കാര്‍ഗോയെ അറിയിക്കുകയായിരുന്നു.

യാത്രയൊരുക്കാമെന്ന് ഖത്തര്‍എയര്‍വേസും സമ്മതിച്ചു. യാത്രക്കായി വലിയ സൌകര്യങ്ങളാണ് ഒരുക്കിയത്. റൂബന് അനുയോജ്യമായ കൂടൊരുക്കി. ഒപ്പം സുഖപ്രദമായ യാത്രക്കുള്ള സൌകര്യങ്ങളും.

5200 മൈലാണ് റൂബനെയും കൊണ്ട് അര്‍മേനിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് ഖത്തര്‍ എയര്‍വേസ് കാര്‍ഗോ വിമാനം പറന്നത്. മൃഗശാലയില്‍ ജനിച്ച റൂബന്‍ പതിനഞ്ചാം വയസില്‍ സ്വതന്ത്രനാക്കപ്പെട്ടു. വന്യമൃഗങ്ങളെ അവരുടെ ആവാസ വ്യവസ്ഥയിലേക്ക് തന്നെ പുനരധിവസിപ്പിക്കാന്‍ പ്രയത്നിക്കുന്ന സംഘടനയാണ് എഡിഐ.



TAGS :

Next Story