ഖത്തർ എയർവേസ് കാർഗോ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചത് 60 കോടിയിലേറെ ഡോസ് കോവിഡ് വാക്‌സിൻ
മൂല്യമേറിയ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ ഉന്നത നിലവാരത്തിൽ അന്താരാഷ്ട്ര മാനണ്ഡങ്ങൾ പാലിച്ച് വിതരണം ചെയ്യാനുള്ള സംവിധാനങ്ങളാണ് ഖത്തർ എയർവേസ് കാർഗോയെ വ്യത്യസ്തമാക്കുന്നത്.
ദോഹ: കോവിഡ് കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഖത്തർ എയർവേസ് കാർഗോ വഴി എത്തിച്ചത് 60 കോടിയിലേറെ ഡോസ് വാക്‌സിൻ. ഖത്തർ എയർവേസ് കാർഗോയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കോവിഡിന് മുന്നിൽ ലോകം വിറങ്ങലിച്ചുനിന്ന സമയത്താണ് വിവിധ രാജ്യങ്ങളിലേക്ക് ഖത്തർ എയർവേസ് വാക്‌സിൻ എത്തിച്ചത്.
മൂല്യമേറിയ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ ഉന്നത നിലവാരത്തിൽ അന്താരാഷ്ട്ര മാനണ്ഡങ്ങൾ പാലിച്ച് വിതരണം ചെയ്യാനുള്ള സംവിധാനങ്ങളാണ് ഖത്തർ എയർവേസ് കാർഗോയെ വ്യത്യസ്തമാക്കുന്നത്. യൂനിസെഫിന്റെ കോവാക്‌സ് പ്രോഗ്രാമിന്റെ ഭാഗമായി 154 ദശലക്ഷം വാക്‌സിൻ ഡോസും ഖത്തർ എയർവേസ് വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിൻ എത്തിക്കുന്നത് സംബന്ധിച്ച് 2021 ഫെബ്രുവരിയിലാണ് ഖത്തർ എയർവേയ്‌സ് കാർഗോ യൂനിസെഫുമായി ധാരണാപത്രം ഒപ്പുവെച്ചത്. അഞ്ച് വർഷത്തേക്കാണ് കരാർ. കോവിഡ് കാലത്ത് ടൺ കണക്കിന് മെഡിക്കൽ ഉപകരണങ്ങൾ, പിപിഇ കിറ്റുകൾ, എന്നിവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാൻ സാധിച്ചതായി റിപ്പോർട്ട് പറയുന്നു. 65 ഫ്രൈറ്റർ ഡെസ്റ്റിനേഷനുകളും 140 ലേറെ പാസഞ്ചർ ഡെസ്റ്റിനേഷനുകളും ഉപയോഗപ്പെടുത്തിയായിരുന്നു ഈ സേവനങ്ങൾ.
Adjust Story Font
16