തെക്കേ ആഫ്രിക്കയിൽ നിന്നുള്ള എയർലൈൻ കമ്പനിയിൽ നിക്ഷേപത്തിനൊരുങ്ങി ഖത്തർ എയർവേസ്
ഖത്തർ സാമ്പത്തിക ഫോറവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽമീർ ഖത്തർ എയർവേസിന്റെ നിക്ഷേപ പദ്ധതികൾ വെളിപ്പെടുത്തിയത്
ദോഹ: തെക്കേ ആഫ്രിക്കൻ മേഖലയിൽ നിന്നുള്ള എയർലൈൻ കമ്പനിയിൽ നിക്ഷേപത്തിനൊരുങ്ങി ഖത്തർ എയർവേസ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് ഖത്തർ എയർവേസ് സി.ഇ.ഒ വ്യക്തമാക്കി.
ഖത്തർ സാമ്പത്തിക ഫോറവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽമീർ ഖത്തർ എയർവേസിന്റെ നിക്ഷേപ പദ്ധതികൾ വെളിപ്പെടുത്തിയത്. എന്നാൽ ഏത് രാജ്യത്തെ എയർലൈനിലാണ് നിക്ഷേപം നടത്താൻ ഒരുങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
റുവാണ്ടൻ നഗരമായ കിഗലിയെ ആഫ്രിക്കയിലെ ഹബ്ബായി സ്ഥാപിക്കാൻ പുതിയ നീക്കം സഹായകമാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.റുവാണ്ടയിൽ പുതുതായി നിർമിച്ച വിമാനത്താവളത്തിൽ ഖത്തറിന് 60 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 2019ലായിരുന്നു ഇത് സംബന്ധിച്ച കരാർ. എയർലൈനുമായുള്ള പങ്കാളിത്തം വരും ആഴ്ചകളിൽ പ്രഖ്യാപിക്കും.ഓഹരിനിക്ഷേപത്തിന്റെ ലക്ഷ്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മേഖലയിൽ തെരഞ്ഞെടുക്കാൻസാധിക്കുന്ന രണ്ടോ മൂന്നോ എയർലൈനുകൾ മാത്രമേയുള്ളൂവെന്ന് ബദർ അൽ മീർ വ്യക്തമാക്കി.
Adjust Story Font
16