ഖത്തര്‍ അമീര്‍ ഗ്ലാസ്ഗോയിലേക്ക്, UN കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കും
കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നിര്‍ണായക ചര്‍ച്ചകളും പ്രഖ്യാപനങ്ങളുമുണ്ടാകും
- Updated:
2021-10-31 15:39:37.0
ഐക്യരാഷ്ട്രസഭ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുക്കും. സ്കോട്ട്ലന്‍റിലെ ഗ്ലാസ്ഗോയില്‍ നാളെ (നവംബര്‍ 1 തിങ്കളാഴ്ച്ച) നടക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അമീറിനൊപ്പം ഖത്തര്‍ ഉന്നത തല സംഘവും പങ്കെടുക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പരിശ്രമങ്ങൾ സജീവമാക്കുന്നതിന്‍റെ ഭാഗമായാണ് ലോകരാജ്യങ്ങളുടെ സമ്മേളനം നടക്കുന്നത്. നവംബർ 12 വരെ നടക്കുന്ന രാജ്യാന്തര ഉച്ചകോടിയിൽ 120 രാഷ്ട്ര നേതാക്കളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനം കോവിഡിനെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ആഗോളതാപനം കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനുമുള്ള നിര്‍ണായക പ്രഖ്യാപനങ്ങളും കരാറുകളും ഉച്ചകോടിയിലുണ്ടായേക്കും. പാരീസ് ഉടമ്പടിയിലെ നിർദേശപ്രകാരം താപനില നിയന്ത്രിക്കാനുള്ള നടപടികൾ ഇത്തവണ സ്വീകരിക്കുമെന്നാണ് കരുതുന്നത്. 2050ഓടെ കാർബൺ പുറന്തള്ളൽ അവസാനിപ്പിക്കുമെന്ന് അമ്പതിലേറെ രാജ്യങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. കോൺഫറൻസ് ഓഫ് പാർട്ടീസ് ടു ദ യു.എൻ. ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിൻെറ (സി.ഒ.പി.) 26 ആം സമ്മേളനമാണിത്.
Adjust Story Font
16