Quantcast

2030ഓടെ ഉല്‍പാദനം 85 ശതമാനം വര്‍ധിപ്പിക്കും; ദ്രവീകൃത പ്രകൃതിവാതക വിപണിയില്‍ വന്‍ പ്രഖ്യാപനവുമായി ഖത്തര്‍

നിലവിൽ ലോകത്തെ രണ്ടാമത്തെ എൽ.എൻ.ജി ഉൽപാദകരാണ് ഖത്തർ

MediaOne Logo

Web Desk

  • Published:

    25 Feb 2024 4:40 PM GMT

2030ഓടെ ഉല്‍പാദനം 85 ശതമാനം വര്‍ധിപ്പിക്കും; ദ്രവീകൃത പ്രകൃതിവാതക വിപണിയില്‍ വന്‍ പ്രഖ്യാപനവുമായി ഖത്തര്‍
X

ദോഹ: ദ്രവീകൃത പ്രകൃതിവാതക വിപണിയില്‍ വന്‍ പ്രഖ്യാപനവുമായി ഖത്തര്‍. 2030ഓടെ ഉല്‍പാദനം നിലവിലുള്ളതിന്റെ 85 ശതമാനം വര്‍ധിപ്പിക്കുമെന്ന് ഖത്തര്‍ എനര്‍ജി വ്യക്തമാക്കി. ഇതോടെ പ്രതിവര്‍ഷം ഉല്‍പ്പാദനം 142 ദശലക്ഷം ടണ്‍ ആയി ഉയരും.

നിലവിൽ പ്രതിവർഷം 77 ദശലക്ഷം ടൺ ആണ് ഖത്തറിന്റെ ഉൽപാദനം. നോർത്ത് ഫീൽഡ് പദ്ധതി പൂർത്തിയാകുന്നതോടെ 2027ൽ പ്രതിവർഷ ഉൽപാദനം 126 ദശലക്ഷം ടൺ ആയി വർധിക്കുമെന്ന് 2022ൽ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നോര്‍ത്ത് ഫീല്‍ഡ് വെസ്റ്റിലേക്ക് പര്യവേഷണം വിപുലീകരിച്ചതാണ് വരും വർഷങ്ങളിലായി ഉൽപാദനം വർധിപ്പിക്കുന്നത്.

നോര്‍ത്ത് ഫീല്‍ഡില്‍, 240 ക്യൂബിക് അടി വാതകം കൂടി കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഇതുവഴി വാതക ശേഖരം 1,760 ട്രില്യണ്‍ ക്യൂബിക് അടിയില്‍ നിന്ന് 2000 ട്രില്യണ്‍ ക്യുബിക് അടിയിലേക്ക് ഉയരും. നോർത്ത് ഫീൽഡിന്റെ പടിഞ്ഞാറൻ മേഖലയിൽ എൽ.എൻ.ജി വികസന പദ്ധതിയിലൂടെ ലോകത്തെ ഏറ്റവും ശക്തമായ പ്രകൃതി വാതക വ്യവസായ കേന്ദ്രമായി ഖത്തര്‍ മാറുമെന്ന് മന്ത്രി സഅദ് ഷെരീദ അൽ കഅബി വ്യക്തമാക്കി.

നിലവിൽ ലോകത്തെ വലിയ രണ്ടാമത്തെ എൽ.എൻ.ജി ഉൽപാദകരായ ഖത്തർ, നോർത്ത് ഫീൽഡ് പദ്ധതി പൂർത്തിയായി വിതരണം ആരംഭിക്കുന്നതോടെ തന്നെ ലോകവിപണിയുടെ 40 ശതമാനം സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.

Summary: Qatar announces new gas output boost with mega field expansion

TAGS :

Next Story