ഏഷ്യന്‍ കപ്പ് ഫുട്ബോൾ; വളണ്ടിയര്‍ രജിസ്ട്രേഷന്‍ തുടങ്ങി ഖത്തര്‍
6000 വളണ്ടിയര്‍മാരെയാണ് ടൂര്‍ണമെന്റിനായി തെരഞ്ഞെടുക്കുക.
ദോഹ: ഖത്തര്‍ ആതിഥേയരാകുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ വളണ്ടിയര്‍ രജിസ്ട്രേഷന്‍ തുടങ്ങി. 6000 വളണ്ടിയര്‍മാരെയാണ് ടൂര്‍ണമെന്റിനായി തെരഞ്ഞെടുക്കുക. ഖത്തറിലെ താമസക്കാര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്.
ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ നൂറുദിന കൗണ്ട്ഡൗണിന് പിന്നാലെയാണ് വളണ്ടിയര്‍ രജിസ്ട്രേഷന്‍ ആരംഭിച്ചത്. വളണ്ടിയര്‍ ഡോട്ട് ഏഷ്യന്‍ കപ്പ് എന്ന പ്രത്യേക പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. 6000 പേര്‍ക്കാണ് അവസരം.
20 മേഖലകളിലായി ഇവരുടെ സേവനം പ്രയോജനപ്പെടുത്തും. ലോകകപ്പ് ഫുട്ബോളിന് പിന്നാലെയെത്തുന്ന ഏഷ്യന്‍ കപ്പും ആരാധകര്‍ക്ക് മികച്ച അനുഭവമാക്കുകയാണ് ലക്ഷ്യമെന്ന് ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ സിഇഒ ജാസിം അല്‍ ജാസിം പറഞ്ഞു.
ലുസൈല്‍ സ്റ്റേഡിയത്തില്‍ തന്നെയാണ് വളണ്ടിയര്‍ റിക്രൂട്ട്മെന്റ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേക
പരിശീലനം നല്‍കും. ഡിസംബര്‍ ഒന്നുമുതല്‍ തന്നെ ചില മേഖലകളില്‍ വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഏഷ്യന്‍ കപ്പ് വര്‍ക്ക്ഫോഴ്സ് ഡയറക്ടര്‍ റഷ അല്‍കര്‍നി. പയനിയര്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവരും വളണ്ടിയര്‍ പ്രോഗ്രാം ലോഞ്ചിങ്ങില്‍ പങ്കെടുത്തു.
Adjust Story Font
16