ദോഹയിൽ നടന്ന ഖത്തർ ബോട്ട് ഷോ സമാപിച്ചു
നാല് ദിവസം കൊണ്ട് 20000ത്തോളം പേരാണ് ബോട്ട് ഷോ സന്ദർശിച്ചത്
ദോഹ: സമുദ്രയാത്രയിലെ അതിശയക്കാഴ്ചകളുമായി ദോഹയിൽ നടന്ന ഖത്തർ ബോട്ട് ഷോ സമാപിച്ചു. നാല് ദിവസം കൊണ്ട് 20000ത്തോളം പേരാണ് ബോട്ട് ഷോ സന്ദർശിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആഡംബര ബോട്ടുകളുടെ സംഗമ കേന്ദ്രമായിരുന്നു കഴിഞ്ഞ നാല് ദിവസമായി ദോഹ ഓൾഡ് പോർട്ട്. 11 രാജയങ്ങളിൽ നിന്നുള്ള 75 കമ്പനികൾ, കടലുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഭാഗങ്ങളിലായി 350 ലേറെ ബ്രാൻഡുകൾ, വൈവിധ്യമാർന്ന നൂറിലേറെ യോട്ടുകളും പ്രദർശനത്തിനെത്തി. ആഡംബര കാഴ്ചകൾക്ക് പുറമെ വാട്ടർ സ്പോർട്സുമായി ബന്ധപ്പെട്ട നൂതന ഉപകരണങ്ങൾ.
മീൻ പിടിത്തത്തിനുള്ള ഉപകരണങ്ങൾ എന്നിവയും ബോട്ട് ഷോയുടെ ഭാഗമായിരുന്നു. സംഗീത പരിപാടികളും വെടിക്കെട്ടുമൊക്കെയായി വർണാഭമായി നടന്ന ഷോ കാണാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സന്ദർശന സമയം നേരത്തെ നിശ്ചയിച്ചതിൽ നിന്നും സംഘാടകർക്ക് നീട്ടേണ്ടി വന്നിരുന്നു.
Next Story
Adjust Story Font
16