ഗസ്സയിലേക്ക് ജോർഡൻ വഴി ദുരിതാശ്വാസ സഹായമെത്തിച്ച് ഖത്തർ
മരുന്നുൾപ്പെടെയുള്ള 55 ടൺ സഹായ വസ്തുക്കളാണ് ഗസ്സയിയിലെത്തിച്ചത്
ദോഹ: ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിലേക്ക് ജോർഡൻ വഴി ദുരിതാശ്വാസ സഹായമെത്തിച്ച് ഖത്തർ. മരുന്നുൾപ്പെടെയുള്ള അവശ്യ വസ്തുക്കളുമായാണ് ഗസ്സയിലേക്ക് ട്രക്കുകളയച്ചത്. താമസത്തിനുള്ള ടെന്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന് ഉൾപ്പെടെ 55 ടൺ സഹായ വസ്തുക്കൾ എന്നിവ വഹിച്ചുള്ള ട്രക്കുകളാണ് ജോർഡനിൽ നിന്നും ഗസ്സയിലേക്ക് നീങ്ങിയത്.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിൽ ജോർഡൻ ചാരിറ്റി ഓർഗനൈസേഷനുമായി ചേർന്നാണ് സഹായം ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നത്. ജോർഡനിലെ അമ്മാനിൽ നടന്ന ചടങ്ങിൽ ഖത്തർ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ. ജോർഡൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. സുഫ്യാൻ ഖുദ, ഖത്തർ അംബാസഡർ ശൈഖ് സൗദ് ബിൻ നാസർ ആൽഥാനി എന്നിവർ നേതൃത്വം
Next Story
Adjust Story Font
16