Quantcast

ഖത്തറിൽ ക്യാൻസർ ബോധവൽക്കരണ പരിപാടിയുമായി ഖത്തർ കാൻസർ സൊസൈറ്റി

ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ചാണ് ത്രൈമാസ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചത്

MediaOne Logo

Web Desk

  • Published:

    6 July 2024 6:01 PM GMT

Qatar Cancer Society with Cancer Awareness Program in Qatar
X

ദോഹ: ഖത്തറിൽ തൊഴിലാളികൾക്കിടയിൽ ക്യാൻസർ ബോധവൽക്കരണ പരിപാടിയുമായി ഖത്തർ കാൻസർ സൊസൈറ്റി. ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ചാണ് ത്രൈമാസ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചത്. ഖത്തറിലെ മെസൈമീർ ഹെൽത്ത് സെന്റർ, ഫരീജ് അബ്ദുൽ അസീസ്, അൽ ഹെമൈല എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 1,500 ഓളം തൊഴിലാളികളെ കാൻസർ കാമ്പയിനിൽ പങ്കാളികളാകും.

അറബിക്, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി എന്നിവയുൾപ്പെടെ നിരവധി ഭാഷകളിൽ ക്യാൻസറിനെ കുറിച്ച് അറിവ് നൽകുന്ന ലഘുലേഖകൾ ക്യാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാമ്പയിന്റെ ആദ്യഘട്ടത്തിൽ 500 തൊഴിലാളികളെ ലക്ഷ്യമിട്ട് സ്‌കിൻ ക്യാൻസർ ബോധവൽക്കരണപരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. ത്വക്ക് ക്യാൻസറിന്റെ ലക്ഷണങ്ങളും പ്രത്യേകിച്ച് വേനൽ കാലാവസ്ഥയിൽ സൂര്യപ്രകാശം ഏൽക്കുന്നതെങ്ങനെ രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ട്.

രണ്ടാം ഘട്ടത്തിൽ കരൾ കാൻസർ ബോധവൽക്കരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. കരൾ കാൻസറിനുള്ള പ്രധാന അപകട ഘടകമായ ഹെപ്പറ്റൈറ്റിസ് ബി അണുബാധ തടയുന്നതിന് മാർഗങ്ങളെ കുറിച്ച് ബോധവൽക്കരിക്കും. തൊഴിലാളികൾക്ക് വ്യക്തിഗത ആവശ്യങ്ങൾക്കുള്ള കിറ്റുകലും ക്യാമ്പയിന്റെ ഭാഗമായി വിതരണം ചെയ്യുന്നുണ്ട്. രക്താർബുദ ക്യാൻസർ ബോധവൽക്കരണ മാസമായി ആചരിക്കുന്ന ഓഗസ്റ്റിൽ, രക്താർബുദത്തെക്കുറിച്ചുള്ള അറിവുകളാണ് നൽകുക. രാസവസ്തുക്കളുടെയും റേഡിയേഷനുകളുടെയും പ്രത്യഘാതം കുറയ്ക്കുന്നതിന് ജോലിസ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിന്നതിനെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ നടക്കും.

TAGS :

Next Story