Quantcast

ദുൽഹജ്ജ് കാമ്പയിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി

നാൽപതിലേറെ രാജ്യങ്ങളിലായി 35 ലക്ഷത്തിലധികം ഗുണഭോക്താക്കളെ ലക്ഷ്യംവെച്ചാണ് കാമ്പയിൻ

MediaOne Logo

Web Desk

  • Published:

    5 Jun 2024 1:51 PM GMT

ദുൽഹജ്ജ് കാമ്പയിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
X

ദോഹ: ദുൽഹജ്ജ് കാമ്പയിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി. നാൽപതിലേറെ രാജ്യങ്ങളിലായി 35 ലക്ഷത്തിലധികം ഗുണഭോക്താക്കളെ ലക്ഷ്യംവെച്ചാണ് കാമ്പയിൻ.രാജ്യത്തിനകത്തും പുറത്തുമായി അർഹരായവർക്ക് ബലിമാംസം വിതരണം ചെയ്യാനും, വിവിധ മാനുഷിക-വികസന പ്രവർത്തനങ്ങൾ നടത്താനും, ഫലസ്തീനിലും ഗസ്സയിലും ദുരിതാശ്വാസ ഇടപെടലുകൾക്ക് ധനസമാഹരണം നടത്താനുമാണ് ദുൽഹജ്ജ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവർ, അഭയാർഥികൾ തുടങ്ങിയവരിലേക്ക് സഹായമെത്തിക്കുകയാണ് പ്രഥമ ലക്ഷ്യം. ഖത്തർ ഉൾപ്പെടെ 40 രാജ്യങ്ങളിലായി ബലിമൃഗങ്ങളെ വിതരണം ചെയ്യും. 11 ലക്ഷത്തിലധികം ആളുകൾക്കാണ് ബലിമാംസം വിതരണം ചെയ്യുക.

ഖത്തറിനുള്ളിൽ ഉദ്ഹിയ പദ്ധതിയിലൂടെ ഏകദേശം 50,000 പേർക്കാണ് ബലിമാംസം വിതരണം ചെയ്യാനുദ്ദേശിക്കുന്നത്. അറബ്, ഏഷ്യൻ കമ്യൂണിറ്റികളുടെയും കമ്യൂണിറ്റി ഡെവലപ്മെന്റിനായുള്ള ഖത്തർ ചാരിറ്റി സെന്ററുകളുടെയും സഹകരണത്തോടെ വിദാം ഫുഡ് കമ്പനി വഴിയാണ് വിതരണം ചെയ്യുക. ഖത്തറിന് പുറത്ത് 54,000 ബലി മൃഗങ്ങൾ വിതരണം ചെയ്യും. ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലായി ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ഇത് പ്രയോജനപ്പെടും. സിറിയ, ഫലസ്തീൻ, സുഡാൻ, യെമൻ തുടങ്ങി ദുരിതങ്ങളനുഭവിക്കുന്ന രാജ്യങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകും. കിണർ നിർമാണം, ശുദ്ധജല വിതരണം, ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ, പള്ളികളുടെ നിർമാണം, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണം തുടങ്ങിയ വികസനപദ്ധതികളെയും കാമ്പയിൻ പിന്തുണക്കും.

TAGS :

Next Story