സിറിയയില്‍ ഖത്തര്‍ ചാരിറ്റിയുടെ നഗരം; കറാമ പദ്ധതിക്ക് ശിലയിട്ടു
8500 പേര്‍ക്ക് താമസമൊരുക്കും
സിറിയയില്‍ ഖത്തര്‍ ചാരിറ്റി നിര്‍മിക്കുന്ന നഗരത്തിന് ശിലയിട്ടു. അല്‍കറാമ നഗരത്തില്‍ 8500 ലേറെ പേരെയാണ് അധിവസിപ്പിക്കുക. സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് ദുരിതത്തിലായ മനുഷ്യരെ ചേര്‍ത്ത് പിടിക്കുകയാണ് ഇതിലൂടെ ഖത്തര്‍ ചാരിറ്റി.
ഇവര്‍ക്കായി എല്ലാ സൌകര്യങ്ങളോടും കൂടിയ ഒരു നഗരമാണ് പണി തീര്‍ക്കുന്നത്. പടിഞ്ഞാറന്‍ അലെപ്പോയില്‍ പണിയുന്ന അന്തസ് എന്നര്‍ഥം വരുന്ന കറാമ സിറ്റിയില്‍ 1680 താമസ കേന്ദ്രങ്ങളുണ്ടാകും.
4 സ്കൂളുകളും കിന്‍റര്‍ഗാര്‍ട്ടനും പ്രാഥമികാരോഗ്യ കേന്ദ്രവും ഈ ചെറു നഗരത്തില്‍ ഉയരും. 600 പേര്‍ക്ക് പ്രാര്‍ഥിക്കാന്‍ സൌകര്യമുള്ള പള്ളിയും പ്രൊജക്ടിന്റെ ഭാഗമാണ്. ഇക്കഴിഞ്ഞ റമദാന്‍ 27 ന് ഖത്തര്‍ ചാരിറ്റി നടത്തിയ ധനസമാഹരണമാണ് പുതിയ പ്രൊജക്ടിന്റെ പ്രധാന സ്രോതസ്.
എഴുപത് കോടിയിലേറെ രൂപ മൂന്ന് മണിക്കൂര്‍ കൊണ്ട് ഖത്തര്‍ ചാരിറ്റി സമാഹരിച്ചിരുന്നു. സിറിയയില്‍ തന്നെ 1400 വീടുകളുമായി അല്‍ അമല്‍ എന്ന പേരില്‍ ഒരു ചെറുനഗരം ഖത്തര്‍ ചാരിറ്റി കഴിഞ്ഞ വര്‍ഷം പൂര്‍ത്തീകരിച്ചിരുന്നു.
Adjust Story Font
16