ഗസ്സയ്ക്ക് സഹായം പ്രഖ്യാപിച്ച് ഖത്തര്‍; 50 ദശലക്ഷം ഡോളര്‍ സഹായം നല്‍കും
100 വിദ്യാര്‍ഥികളെ ഖത്തറില്‍ പഠിപ്പിക്കും
ദോഹ: ഗസ്സയ്ക്ക് 50 ദശലക്ഷം ഡോളര്‍ സഹായം പ്രഖ്യാപിച്ച് ഖത്തര്‍. ജനീവയില്‍ നടന്ന ഗ്ലോബല്‍ റെഫ്യൂജി ഫോറത്തിലാണ് ഖത്തറിന്റെ സഹായ പ്രഖ്യാപനം.
ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ നയതന്ത്ര നീക്കങ്ങള്‍ക്കൊപ്പം തന്നെ മാനുഷികസഹായങ്ങളുമായി ഖത്തര്‍ സജീവമാണ്. 50 ദശലക്ഷം ഡോളര്‍ ഏതാണ്ട് നാനൂറ് കോടിയിലേറെ രൂപയാണ് ഖത്തര്‍ ഇന്നലെ സഹായമായി പ്രഖ്യാപിച്ചത്. ജനീവയിൽ നടന്ന ഗ്ലോബൽ റെഫ്യൂജി ഫോറത്തിൽ ഖത്തര്‍ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുല്‍വ അല്‍ഖാതറാണ് പ്രഖ്യാപനം നടത്തിയത്.
ഇതോടൊപ്പം ഗസ്സയിൽ നിന്നുള്ള വിദ്യാർഥികൾക്കായി ഖത്തറിൽ ഉന്നത പഠനം നടത്താൻ എജ്യൂക്കേഷൻ എബൗ ഒാൾ ഫൗണ്ടേഷൻ വഴി 100 സ്കോളർഷിപ്പുകളും ഖത്തർ പ്രഖ്യാപിച്ചു. നേരത്തെ ഗസ്സയില്‍ പരിക്കേറ്റ 1500 പേരുടെ ചികിത്സയും 3000 അനാഥകളുടെ സംരക്ഷണവും ഖത്തര്‍ ഏറ്റെടുത്തിരുന്നു.
45 വിമാനങ്ങളില്‍ ഇതിനോടകം മാനുഷികസഹായങ്ങളും ആംബുലന്‍സ് അടക്കമുള്ള ആരോഗ്യ സംവിധാനങ്ങളും ഖത്തര്‍ ഗസ്സയില്‍ എത്തിച്ചിട്ടുണ്ട്. കൂടുതല്‍ സഹായങ്ങളെത്തിക്കാനായി ഖത്തര്‍ ചാരിറ്റി വിഭവസമാഹരണം തുടരുകയാണ്.
Summary: Qatar commits $50M in Gaza humanitarian aid
Adjust Story Font
16