Quantcast

വാഹനപ്രേമികൾക്ക് കൗതുകമായി ഖത്തർ കസ്റ്റം ഷോ

ഓഫ് റോഡ് റേസിങ്ങിനും സാൻഡ് റേസിങ്ങിനും ക്യാമ്പിങ്ങിനുമൊക്കെ വിവിധ രീതിയിലുള്ള രൂപമാറ്റങ്ങളാണ് വാഹനങ്ങളിൽ വരുത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    8 Jan 2023 6:39 PM GMT

വാഹനപ്രേമികൾക്ക് കൗതുകമായി ഖത്തർ കസ്റ്റം ഷോ
X

അത്യാഢംബര കാറുകളുടെ നീണ്ട നിര, മിക്കതും കലാപരമായി അണിയിച്ചൊരുക്കിയവ, വാഹനങ്ങളിലെ കസ്റ്റമൈസേഷൻ കണ്ടാൽ കണ്ണുതള്ളും. വാഹനപ്രേമികൾക്ക് കൗതുകമുണർത്തുന്ന ഈ കാഴ്ച ഖത്തർ കസ്റ്റം ഷോയിൽ നിന്നാണ്. പുതിയതും പഴയതുമായ നൂറുകണക്കിന് വാഹനങ്ങളാണ് പ്രദർശനത്തിന് എത്തിയത്.

ഈ വാഹനങ്ങൾ എല്ലാം ഖത്തറിലെ നിരത്തുകളിലും ഇറക്കാനാവില്ല, ഓഫ് റോഡ് റേസിങ്ങിനും സാൻഡ് റേസിങ്ങിനും ക്യാമ്പിങ്ങിനുമൊക്കെ വിവിധ രീതിയിലുള്ള രൂപമാറ്റങ്ങളാണ് വാഹനങ്ങളിൽ വരുത്തിയിരിക്കുന്നത്.

വിൻറേജ് വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. പത്താമത് ഖത്തർ കസ്റ്റംഷോയാണ് ഇത്തവണ നടന്നത്. വിദേശികളും സ്വദേശികളുമായി നിരവധി പേർ പ്രദർശനം കാണാനെത്തി. ഇരുചക്ര വാഹനങ്ങൾ ഇത്തവണ കൂടുതലായി എത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് റോയൽ എൻഫീൽഡാണ് താരം.


TAGS :

Next Story