ലോകകപ്പ് ഫാന്‍ ഐ.ഡി ഡിജിറ്റലാക്കി ഖത്തര്‍
ലോകകപ്പ് മത്സരങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചവര്‍ക്കെല്ലാം സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ഫാന്‍ ഐ.ഡി കൂടി നിര്‍ബന്ധമാണ്
ദോഹ: ലോകകപ്പ് ഫാന്‍ ഐ.ഡി ഡിജിറ്റലാക്കി ഖത്തര്‍. ഹയാ കാര്‍ഡിന്‍റെ ഡിജിറ്റല്‍ രൂപവും ഉപയോഗിക്കാമെന്ന് പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി വ്യക്തമാക്കി. ലോകകപ്പ് മത്സരങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചവര്‍ക്കെല്ലാം സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ഫാന്‍ ഐ.ഡി കൂടി നിര്‍ബന്ധമാണ്. ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ച് പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നും ഈ കാര്‍ഡുകള്‍ ആരാധകര്‍ക്ക് കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ നടപടികള്‍ ലളിതമാക്കുന്നതിന്‍റെ ഭാഗമായി ഹയാ കാര്‍ഡ് ഡിജിറ്റലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഹയാ മൊബൈല്‍ ആപ്പില്‍ തന്നെ ഈ ഐ.ഡി ലഭിക്കും. ഫിസിക്കല്‍ കാര്‍ഡുകള്‍ ലഭ്യമാണെങ്കിലും മത്സരം കാണാനോ, പൊതുഗതാഗതം ഉപയോഗിക്കാനോ അതിന്‍റെ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ താമസ രേഖയുള്ളവരും സ്വദേശികളും ടിക്കറ്റ് നമ്പര്‍, ഖത്തര്‍ ഐ.ഡി, ജനനത്തീയതി എന്നിവയാണ് ഹയാ കാര്‍ഡിനായി നല്‍കേണ്ടത്. വിദേശത്ത് നിന്നും കളി കാണാനെത്തുന്നവര്‍ വ്യക്തിഗത വിവരങ്ങള്‍ക്കും ടിക്കറ്റ് നമ്പറിനുമൊപ്പം താമസ വിവരങ്ങള്‍ കൂടി നല്‍കണം.
Qatar digitizes World Cup fan ID
Adjust Story Font
16