Quantcast

ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനുള്ള നിബന്ധനകള്‍ ലഘൂകരിച്ച് ഖത്തർ

ലോകകപ്പ് സമയത്ത് ആരാധകര്‍ക്ക് കൂടുതല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-10-31 17:34:46.0

Published:

31 Oct 2022 5:32 PM GMT

ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനുള്ള നിബന്ധനകള്‍ ലഘൂകരിച്ച് ഖത്തർ
X

ഖത്തറില്‍ ടാക്സി ഡ്രൈവര്‍ ആയി ജോലി ചെയ്യുന്നതിനുള്ള നിബന്ധനകള്‍ ലഘൂകരിച്ചു. ടാക്സി ഓടിക്കാന്‍ ലിമോസിന്‍ വിസ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല.ലോകകപ്പ് സമയത്ത് ആരാധകര്‍ക്ക് കൂടുതല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ 10 ലക്ഷത്തിലേറെ ആരാധകരാണ്. ഖത്തറിലേക്ക് വരാനിരിക്കുന്നത്. ഇവര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനാണ് നിയമങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഖത്തറില്‍ യൂബറും കരി ടാക്സിയും അടക്കമുള്ള ടാക്സി സര്‍വീസുകളുടെ ഭാഗമാകാന്‍ ലിമോസിന്‍ വിസ നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഡിസംബര്‍ 20 വരെ ഇത്തരം ആപ്ലിക്കേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ലിമോസിന്‍ വിസയും ഡ്രൈവര്‍ ജോലിയും വേണമെന്ന നിബന്ധന ഒഴിവാക്കി.

ഖത്തറില്‍ വിസയും ലൈസന്‍സും സ്വന്തമായി വാഹനവും ഉള്ള 21 വയസ് പൂര്‍ത്തിയായ ആര്‍ക്കും ഷെയറിങ് റൈഡ് ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യാം.വാഹനം 2017-2022 മോഡലില്‍ ഉള്ളതായിരിക്കണം. മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് അധികവരുമാനം നേടാന്‍ പുതിയ സംവിധാനം പ്രയോജനപ്പെടും.

TAGS :

Next Story