ഇഹ്തിറാസ് ആപ്പില്‍ പുതിയ ഫീച്ചർ
ഇഹ്തിറാസ് ആപ്പില്‍ പുതിയ ഫീച്ചറുമായി ആരോഗ്യമന്ത്രാലയം. കോവിഡ് മുക്തരായവർക്ക് ഗ്രീൻ സ്റ്റാറ്റസും പ്രത്യേക ഐകണും പ്രദർശിപ്പിക്കുന്നതാണ് പുതിയ അപ്ഡേഷന്‍.
പുതിയ അപ്ഡേഷന്‍ അനുസരിച്ച് കോവിഡ് ഭേദമായവരുടെ രോഗ മുക്തിയുടെ തീയതി ഉൾപ്പെടെയുള്ള വിശദാശങ്ങൾ ഇഹ്തിറാസിൽ തെളിയും. ഗ്രീൻ സ്റ്റാറ്റസും ലഭ്യമാവും. കോവിഡ് ഭേദമായി ഒമ്പത് മാസം വരെ ഇവർക്ക് പ്രതിരോധ ശേഷി ആർജിച്ചതിന്‍റെ സ്റ്റാറ്റസ് ലഭ്യമാവും. അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കോവിഡ് രോഗമുക്തൻ എന്ന സ്റ്റാറ്റസ് നൽകുക. എന്നാൽ, റാപിഡ് ആന്‍റിജൻ സെൽഫ് ടെസ്റ്റ് കിറ്റിലെ ഫലം പരിഗണിക്കില്ല.
കോവിഡ് ഭേദമായി ഒമ്പത് മാസം വരെ വാക്സിനേറ്റഡ് ആയ വ്യക്തികൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്ല്യങ്ങൾക്കും ഇവര്‍ അർഹരായിരിക്കും. ഇഹ്തിറാസിൽ 'റിക്കവേഡ്' എന്ന ടിക്ക് മാർക്കിൽ രോഗം ഭേദമായതിന്‍റെ തീയതിയും അടയാളപ്പെടുത്തിരിക്കും.
അതേസമയം, രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം കഴിയുകയും, ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ ഇഹ്തിറാസിലെ 'ഗോൾഡ് ഫ്രെയിം' നഷ്ടമാവും. ഗോൾഡ് ഫ്രെയം വാക്സിനേറ്റഡ് സ്റ്റാറ്റസിനെയാണ് സൂചിപ്പിക്കുന്നതെന്നും, ഇത് രോഗമുക്തർ എന്നതിന്‍റെ അടയാളമായി പരിഗണിക്കില്ലെന്നും മന്ത്രാലയം പുറത്തുവിട്ട കുറിപ്പിൽ അറിയിക്കുന്നു. പുതിയ മാറ്റങ്ങൾ ലഭ്യമാവാൻ ആപ് സ്റ്റോർ വഴി ഇഹ്തിറാസ് അപ്ഡേറ്റ് ചെയ്യണം
Adjust Story Font
16