Quantcast

ഇന്ത്യ-ഖത്തർ ബന്ധം ഊഷ്മളമാക്കി ഖത്തർ അമീറിന്റെ സന്ദർശനം

ഇരട്ടനികുതി ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു

MediaOne Logo

Web Desk

  • Published:

    18 Feb 2025 3:45 PM

ഇന്ത്യ-ഖത്തർ ബന്ധം ഊഷ്മളമാക്കി ഖത്തർ അമീറിന്റെ സന്ദർശനം
X

ദോഹ: ഇന്ത്യ-ഖത്തർ ബന്ധം ഊഷ്മളമാക്കി ഖത്തർ അമീറിന്റെ സന്ദർശനം. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ഇരുരാജ്യങ്ങളും കരാറുകളിൽ ഒപ്പുവെച്ചത്. ഇന്ത്യ- ഖത്തർ ബന്ധം തന്ത്രപധാനബന്ധമായി ഉയർത്തൽ,ഇരട്ട നികുതി ഒഴിവാക്കൽ, വാണിജ്യ വ്യവസായ, ഊർജ, നിക്ഷേപ മേഖലകളിലെ സഹകരണം ശക്തമാക്കാനും ധാരണയിലെത്തി.ഖത്തറിൽ നിന്നും ഇന്ത്യ കൂടുതൽ ദ്രവീകൃത പ്രകൃതി വാതകം വാങ്ങും.ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം അഞ്ച് വർഷം കൊണ്ടു ഇരട്ടിയായി വർദ്ധിപ്പിക്കും.നിലവിൽ 14 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് പ്രതിവർഷം ഇന്ത്യയും ഖത്തറും തമ്മിലുള്ളത്.രാവിലെ ഡൽഹിയിൽ ഹൈദരാബാദ് ഹൗസിലാണ് മോദിയും അമീറും കൂടിക്കാഴ്ച നടത്തിയത്.രാഷ്ട്രപതി ഭവനിൽ അമീറിന് ഔദ്യോഗിക സ്വീകരണവും ഒരുക്കിയിരുന്നു.രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ഖത്തർ അമീർ ഡൽഹിയിൽ എത്തിയത്

TAGS :

Next Story