എല്‍.എന്‍.ജി നീക്കത്തിന് 19 കപ്പലുകള്‍ കൂടി; ഖത്തര്‍ എനര്‍ജിക്ക് ഇപ്പോള്‍ 104 കപ്പലുകള്‍
നോര്‍ത്ത് ഫീല്‍ഡ് പദ്ധതികളുടെ വികസത്തിന് പിന്നാലെ ഉല്‍പാദനത്തിലുണ്ടാകുന്ന വര്‍ധനയ്ക്ക് സമാനമായാണ് ഖത്തര്‍ എനര്‍ജി കപ്പലുകളുടെ എണ്ണം കൂട്ടുന്നത്
ദോഹ: എല്‍.എന്‍.ജി നീക്കത്തിന് 19 കപ്പലുകള്‍ കൂടി ഉപയോഗിക്കാന്‍ ഖത്തര്‍ എനര്‍ജി. ഇതുമായി ബന്ധപ്പെട്ട് നാല് കപ്പല്‍ കമ്പനികളുമായി ഖത്തര്‍ ധാരണയിലെത്തി. ഇതോടെ ഖത്തര്‍ എനര്‍ജിയുടെ എല്‍.എന്‍.ജി കപ്പലുകളുടെ എണ്ണം 104 ആയി ഉയര്‍ന്നു.
നോര്‍ത്ത് ഫീല്‍ഡ് പദ്ധതികളുടെ വികസത്തിന് പിന്നാലെ ഉല്‍പാദനത്തിലുണ്ടാകുന്ന വര്‍ധനയ്ക്ക് സമാനമായാണ് ഖത്തര്‍ എനര്‍ജി കപ്പലുകളുടെ എണ്ണം കൂട്ടുന്നത്. 1,74000 ക്യുബിക് മീറ്റര്‍ ശേഷിയുള്ളവയാണ് ഓരോ കപ്പലും. ലോകത്ത് ഒരു പ്രകൃതി വാതക കമ്പനി ഈ മേഖലയില്‍ നടത്തുന്ന ഏറ്റവും വലിയ കരാറാണിത്.
ആഗോള ടെണ്ടര്‍ വഴി തീര്‍ത്തും സുതാര്യമായാണ് കപ്പല്‍ കമ്പനികളെ തെരഞ്ഞെടുത്തതെന്ന് ഖത്തര്‍ ഊര്‍ജസഹമന്ത്രിയും ഖത്തര്‍ എനര്‍ജി സി.ഇ.ഒയുമായ സഅദ് ഷരീദ അല്‍ കഅബി പറഞ്ഞു. 2026 ഓടെ ഖത്തറിന്റെ പ്രതിവര്‍ഷ പ്രകൃതി വാതക ഉല്‍പാദനം 77 മില്യണ്‍ ടണില്‍ നിന്നും 126 മില്യണ്‍ ടണ്ണായി ഉയരും.
Adjust Story Font
16