അറ്റ്‌ലാന്റിക് സമുദ്രത്തിൽ എണ്ണ പര്യവേക്ഷണത്തിന് ഖത്തർ എനർജി
കാനഡയുടെ തീരത്താണ് പര്യവേക്ഷണം നടക്കുന്നത്
Qatar Energy
ദോഹ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ എണ്ണ പര്യവേക്ഷണത്തിന് തയ്യാറെടുത്ത് ഖത്തർ എനർജി. കാനഡയുടെ തീരത്താണ് പര്യവേക്ഷണം നടക്കുന്നത്. എക്‌സോൺ മൊബൈലുമായി ചേർന്ന് രണ്ട് കരാറുകളാണ് ഖത്തർ എനർജി സ്വന്തമാക്കിയിരിക്കുന്നത്. ന്യൂ ഫൌണ്ട്‌ലാൻഡിലും ലാബ്രഡോറിലുമാണ് പദ്ധതി പ്രദേശങ്ങളുള്ളത്. 100 മുതൽ 1200 മീറ്റർ വരെ ആഴമുള്ള സമുദ്രഭാഗത്താണ് എണ്ണ കണ്ടെത്തുന്നതിനായി ശ്രമം നടക്കുന്നത്.
പദ്ധതി ഖത്തർ എനർജിയുടെ അന്താരാഷ്ട്ര തലത്തിലുള്ള വളർച്ചയ്ക്ക് കരാർ ഗുണം ചെയ്യുമെന്ന് ഊർജമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സഅദ് അൽകഅബി പറഞ്ഞു. ന്യൂഫൌണ്ട്‌ലാന്റ് പ്രൊജക്ടിൽ 28 ശതമാനവും ലാബ്രഡോർ പ്രൊജക്ടിൽ 40 ശതമാനവും ഓഹരികളാണ് ഖത്തർ എനർജിക്കുള്ളത്.
Qatar Energy prepares for oil exploration in the Atlantic Ocean
Next Story
Adjust Story Font
16