ഖത്തറിലേത് ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ: ജിയാനി ഇൻഫാന്റിനോ
ഇതിനോടകം 250 കോടിയിലേറെ പേർ ലോകകപ്പ് ടിവിയിലൂടെ കണ്ടതായും ഇൻഫാന്റിനോ
ദോഹ: ഖത്തറിലേത് ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്രൂപ്പ് ഘട്ട മത്സരങ്ങളെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഗാലറിയിലും ടെലിവിഷനിലും ആരാധകരുട എണ്ണത്തിൽ സർവകാല റെക്കോർഡാണ് കുറിച്ചതെന്നും ഇൻഫാന്റിനോ പറഞ്ഞു. ശരാശരി 51000 ആരാധകരാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കാണാനെത്തിയത്.
ഏറ്റവും മനോഹരമായ സ്റ്റേഡിയങ്ങളിൽ മികച്ച പോരാട്ടങ്ങൾക്കാണ് ലോകം സാക്ഷിയായത്. ഗ്രൂപ്പ് ഘട്ടത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾ ടെലിവിഷൻ കാഴ്ചക്കാരിലും വലിയ വർധനയുണ്ടാക്കി. ഇതിനോടകം 250 കോടിയിലേറെ പേർ ലോകകപ്പ് ടിവിയിലൂടെ കണ്ടതായി ഇൻഫാന്റിനോ പറഞ്ഞു. ചെറിയ ടീം വലിയ ടീം എന്ന വ്യത്യാസങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നോക്കൌട്ടിൽ എല്ലാ വൻകരയുടെയും പ്രാതിനിധ്യം ഇതിന്റെ തെളിവാണെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു. ലോകകപ്പിന്റെ കിക്കോഫ് വിസിൽ മുതലുള്ള ആവേശം ഫൈനൽ വിസിൽ തുടരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Adjust Story Font
16