കോവിഡ് പ്രതിരോധത്തിന് വിവിധ ലോകരാജ്യങ്ങള്‍ക്ക് ഖത്തര്‍ ഡെവലപ്മെന്റ് ഫണ്ട് നല്‍കിയത് അഞ്ഞൂറ് കോടിയിലേറെ രൂപ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 31 രാജ്യങ്ങളിലാണ് ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് സഹായമെത്തിച്ചത്
കോവിഡ് പ്രതിരോധത്തിന് വിവിധ ലോകരാജ്യങ്ങള്‍ക്ക് ഖത്തര്‍ ഡെവലപ്മെന്റ് ഫണ്ട് നല്‍കിയത് അഞ്ഞൂറ് കോടിയിലേറെ രൂപ. 2020 നവംബര്‍ മുതല്‍ 2021 നവംബര്‍ വരെയുള്ള കണക്കാണിത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 31 രാജ്യങ്ങളിലാണ് ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് സഹായമെത്തിച്ചത്.
കോവിഡ് ചികിത്സയ്ക്കും വാക്സിനേഷനും ദരിദ്ര രാജ്യങ്ങളെയും അഭയാര്‍ഥികളെയും സഹായിക്കല്‍ ഖത്തറിന്റെ ഉത്തരവാദിത്തമായാണ് കാണുന്നതെന്ന് ഖത്തര്‍ ഡെവലപ്മെന്റ് ഫണ്ട് വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലായി 130 കോടി ഡോസ് വാക്സിന്‍ ഖത്തര്‍ ഡെവലപ്മെന്റ് ഫണ്ട് വിതരണം ചെയ്തു. ജോര്‍ദാനിലെ അഭയാര്‍ഥികള്‍ക്കും ലബനനിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കും കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ഫണ്ട് നല്‍കിയിട്ടുണ്ട്.ഖത്തര്‍ ഡെവലപ്മെന്റ് ഫണ്ട് വഴി അല്ലാതെയും ആരോഗ്യമേഖലയില്‍ ഖത്തര്‍ ലോകരാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ട്. നിലവില്‍ 80 രാജ്യങ്ങളിലാണ് ഖത്തര്‍ റെഡ് ക്രസന്റ്, ഖത്തര്‍ ചാരിറ്റി തുടങ്ങിയ ഏജന്‍സികള്‍ വഴി സഹായമെത്തിക്കുന്നത്.
Adjust Story Font
16