Quantcast

ഖത്തർ പൊതുവിപണി സൂചികയിൽ ഉണർവ്

ഖത്തർ ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റി പുറത്തുവിട്ട സെപ്തംബറിലെ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്

MediaOne Logo

Web Desk

  • Published:

    1 Nov 2021 4:16 PM GMT

ഖത്തർ പൊതുവിപണി സൂചികയിൽ ഉണർവ്
X

ഖത്തർ പൊതുവിപണി സൂചികയിൽ ഉണർവ്. സെപ്തംബർ മാസത്തെ മൊത്തം വിറ്റുവരവിൽ മൂന്നര ശതമാനത്തിന്റെ വർധനവാണുണ്ടായത്.

അതെ സമയം മൊത്തം ജനസംഖ്യ വീണ്ടും കുറഞ്ഞു. ഖത്തർ ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റി പുറത്തുവിട്ട സെപ്തംബറിലെ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. പൊതു വിപണിയിൽ ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് മൂന്നര ശതമാനം കൂടുതൽ വിറ്റുവരവുണ്ടായി.

15 ശതമാനത്തിന്റെ വാർഷിക വർധനവും രേഖപ്പെടുത്തി. അതെ സമയം ഉപഭോകൃതൃവില സൂചികയും ഉയർന്നിട്ടുണ്ട്. കൂടുതൽ വർധനവ് രേഖപ്പെടുത്തിയത് വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വില്പ്പനയിലാണ്. 2.80 %. ഭക്ഷ്യവസ്തുക്കളും ശീതളപാനീയങ്ങളുമാണ് രണ്ടാമത്. 1.78 ശതമാനത്തിന്റെ വർധനവാണ് ഇവയിലുണ്ടായത്.

റിപ്പോർട്ടിലെ ശ്രദ്ധേയമായ കാര്യം സ്വദേശികളിൽ പുതിയ വിവാഹബന്ധങ്ങളുടെ എണ്ണം കൂടിയതാണ്. പുതിയ വിവാഹ കരാർ രജിസ്റ്റർ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണത്തിൽ 30.5 ശതമാനവും സ്ത്രീകളിൽ 37.0 ത്തിന്റെയും വർധനവാണ് രേഖപ്പെടുത്തിയത്. 363 പുതിയ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ 213 വിവാഹ മോചനങ്ങളും രജിസ്റ്റർ ചെയ്തു. മൊത്തം ജനസംഖ്യയിൽ സെപ്തംബർ മാസവും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 80000 പേരാണ് കുറഞ്ഞത്.

ഇരുപത്തിയാറ് ലക്ഷത്തി നാൽപ്പതിനായിരമാണ് സെപ്തംബറിൽ രേഖപ്പെടുത്തിയ ആകെ ജനസംഖ്യ. മൊത്തം 2026 ജനനങ്ങളും 168 മരണങ്ങളും രജിസ്റ്റർ ചെയ്തു. മരണങ്ങളിൽ കുറവും ജനനങ്ങളിൽ വർധനവുമാണുള്ളത്. ആകെ 5094.4 ജിയോവാട്ട് വൈദ്യുതിയാണ് സെപ്തംബറിൽ മൊത്തം വൈദ്യുതി ഉപഭോഗമെന്നും റിപ്പോർട്ടിൽ പറയുന്നു. വാർഷികാടിസ്ഥാനത്തിൽ വർധനവും മുൻ മാസത്തെ അപേക്ഷിച്ച് കുറവുമാണ് വൈദ്യുതി ഉപഭോഗത്തിൽ രേഖപ്പെടുത്തിയത്.

TAGS :

Next Story