യുനെസ്കോയുടെ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗത്വം സ്വന്തമാക്കി ഖത്തര്‍
ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംവിധാനമായ യുനെസ്കോയുടെ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗത്വം സ്വന്തമാക്കി ഖത്തര്‍.
പാരീസില്‍ നടക്കുന്ന ജനറല്‍ കോണ്‍ഫറന്‍സില്‍ 167 വോട്ട് നേടിയാണ് ഖത്തറിന്റെ എക്സിക്യൂട്ടീവ് ബോര്‍ഡിലേക്കുള്ള പ്രവേശനം സാധ്യമാക്കിയത്. 2023 -2027 വര്‍ഷത്തേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പിൽ അറബ് ഗ്രൂപ്പിലെ ഏറ്റവും ഉയർന്ന ശതമാനം വോട്ട് നേടിയാണ് എക്‌സിക്യൂട്ടീവ് ബോർഡിൽ ഖത്തർ സംസ്ഥാനം നേടിയത്. ഖത്തറിന് 167 വോട്ടുകൾ ലഭിച്ചു. അന്താരാഷ്ട്ര തലത്തിൽ ഖത്തറിൻ്റെ നയനിലപാടുകൾക്കുള്ള അംഗീകാരം കൂടിയാണ് ഈ വിജയം.
Next Story
Adjust Story Font
16