Quantcast

ഭൂകമ്പ ദുരിതബാധിതര്‍ക്ക് ഖത്തര്‍ ഇതുവരെ നല്‍കിയത് 550 കോടിയുടെ സഹായം

ലോകകപ്പ് കാലത്ത് ഉപയോഗിച്ച 650 മൊബൈല്‍ വീടുകളും ദുരിതബാധിത മേഖലയിലേക്ക് കയറ്റി അയച്ചു

MediaOne Logo

Web Desk

  • Published:

    17 Feb 2023 6:54 PM GMT

ഭൂകമ്പ ദുരിതബാധിതര്‍ക്ക് ഖത്തര്‍ ഇതുവരെ നല്‍കിയത് 550 കോടിയുടെ സഹായം
X

ദോഹ: തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിത ബാധിതര്‍ക്ക് ഖത്തര്‍ ഇതുവരെ നല്‍കിയത് 550 കോടി രൂപയുടെ സഹായം. ലോകകപ്പ് കാലത്ത് ഉപയോഗിച്ച 650 മൊബൈല്‍ വീടുകളും ദുരിതബാധിത മേഖലയിലേക്ക് കയറ്റി അയച്ചു.

ഭൂകമ്പം ദുരിതം വിതച്ച തുര്‍ക്കിയിലും സിറിയയിലും ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് സജീവമാണ് ഖത്തറില്‍ നിന്നുള്ള വിവിധ ഏജന്‍സികള്‍. ഇതിനോടകം മരുന്നും രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളും അവശ്യ വസ്തുക്കളുമായി 253 മില്യണ്‍ ഖത്തര്‍ റിയാല്‍ അതവാ 550 കോടിയിലേറെ രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

ഖത്തര്‍ റെഗുലേറ്ററി അതോറിറ്റി ഫോര്‍ ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഒറ്റ രാത്രികൊണ്ട് 168 മില്യണ്‍ ഖത്തര്‍ റിയാലാണ് സ്വരൂപിച്ചത്.600 ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചുകഴിഞ്ഞു.ലോകകപ്പ് കാലത്ത് ഉപയോഗിച്ച 10000 മൊബൈല്‍ വീടുകള്‍ ദുരിതബാധിതര്‍ക്ക് നല്‍കുമെന്ന് ഖത്തര്‍ നേരത്തെ അറിയിച്ചിരുന്നു.ഇതില്‍ 650 എണ്ണം ഉടന്‍ തുര്‍ക്കിയിലെത്തും. ബാക്കിയുള്ളവ ഉടന്‍ കയറ്റി അയക്കും

TAGS :

Next Story