താലിബാന് നേതൃത്വവുമായി ഖത്തര്‍ ചര്‍ച്ച നടത്തി
താലിബാന് നേതൃത്വവുമായി ഖത്തര്‍ വിദേശകാര്യമന്ത്രി ചര്‍ച്ച നടത്തി. താലിബാന് രാഷ്ട്രീയ തലവന്‍ മുല്ല ഗാനി ബറാദാറുമായിട്ടാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ചര്‍ച്ച നടത്തിയത്. സമാധാനപരമായ രീതിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് താലിബാന് സമ്മതമറിയിച്ചതായി ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ സംരക്ഷണത്തിനും അനുരഞ്ജനത്തിനുമുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് താലിബാന് ഉറപ്പ് നല്‍കിയതായും ഖത്തര്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ രാഷ്ട്രീയ സംഭവ വികാസങ്ങളും ചര്‍ച്ചയില്‍ അവലോകനം ചെയ്തു.
Next Story
Adjust Story Font
16