Quantcast

ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

അനധികൃത വിസക്കച്ചവടം നടത്തിയാല്‍ മൂന്ന് വര്‍ഷം തടവും 50000 റിയാല്‍ വരെ പിഴയുമാണ് ശിക്ഷ.

MediaOne Logo

Web Desk

  • Updated:

    2021-12-20 15:48:07.0

Published:

20 Dec 2021 3:47 PM GMT

ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
X

ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. അനധികൃത വിസക്കച്ചവടം നടത്തിയാല്‍ മൂന്ന് വര്‍ഷം തടവും 50000 റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. വിസ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കുള്ള ഗ്രേസ് പിരീഡുമായിബന്ധപ്പെട്ട വെബിനാറിലാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലത്തിന്റെ മുന്നറിയിപ്പ്. അനധികൃത വിസക്കച്ചവടംനടത്തിയാല്‍ മൂന്ന് വര്‍ഷം തടവും 50000 റിയാല്‍ വരെ പിഴയുമാണ് ശിക്ഷ.

കുറ്റത്തിന്റെ ഗൌരവം അനുസരിച്ച് പിഴ മാത്രമോ, തടവോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഒരു ലക്ഷം റിയാലായി ഉയരും. താമസ രേഖകള്‍ ലഭിക്കുന്ന മുറയ്ക്ക് തൊഴിലുടമ തൊഴിലാളികളുടെ പാസ്പോര്‍ട്ട് കൈമാറണം. വീഴ്ച വരുത്തിയാല്‍ 25000 റിയാല്‍ വരെ പിഴ ചുമത്തും. തൊഴിലാളികളുടെ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നതിലും വീഴ്ചയുണ്ടാവരുത്. കാലാവധി കഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ പെര്‍മിറ്റ് പുതുക്കിയിരിക്കണം. അല്ലെങ്കില്‍ 1000 റിയാല്‍ പിഴയൊടുക്കേണ്ടി വരും.യാത്രാ, താമസ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴയൊടുക്കാന്‍ ഈ മാസം അവസാനം വരെ ഇളവ് നല്‍കിയിട്ടുണ്ട്. ഇക്കാലയളവില്‍ പിഴയടയ്ക്കുന്നവര്‍ക്ക് 50 ശതമാനമാണ് ഇളവ്. ഗ്രേസ് പിരീഡുമായി ബന്ധപ്പെച്ച വെബിനാറില്‍ വിവിധ രാജ്യങ്ങളിലെ 280 കമ്യൂണിറ്റികള്‍ പങ്കെടുത്തു.

TAGS :

Next Story