വ്യാജ ഓഫറുകൾ; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം
ഖത്തറിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കുറഞ്ഞ വിലയ്ക്ക് ചരക്കുകളോ സേവനങ്ങളോ നൽകുന്നത് നിയമ വിരുദ്ധമാണ്
ദോഹ: വ്യാജ ഓഫറുകൾ നൽകി കച്ചവടം നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം. സൂപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും കച്ചവടം കൂട്ടുന്നതിന് വിലയിൽ കൃത്രിമം നടത്തുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പരിശോധന.
ഖത്തറിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കുറഞ്ഞ വിലയ്ക്ക് ചരക്കുകളോ സേവനങ്ങളോ നൽകുന്നത് നിയമ വിരുദ്ധമാണ്. ഷോപ്പിംഗ് മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പ്രൊമോഷണൽ ഓഫറുകളും കാമ്പയിനുകളും നടക്കുമ്പോൾ ഇത്തരം നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനാണ് മന്ത്രാലയം പരിശോധന നടത്തുന്നത്.
ഉൽപ്പന്നങ്ങളുടെ ഗുണമേന്മയും പ്രമോഷണൽ ഓഫറുകൾ പ്രഖ്യാപിക്കുനതിന് മുൻപ് അനുമതി വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കും. സൂപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും നടത്തുന്ന പ്രൊമോഷനുകളിൽ വിലയിൽ കൃത്രിമം നടക്കുന്നതായി ഉപഭോക്താക്കളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16