Quantcast

ഖത്തര്‍ ഇന്റര്‍നാഷണല്‍ കാര്‍ഷിക, പരിസ്ഥിതി പ്രദര്‍ശനം ഈ മാസം പത്തിന്

MediaOne Logo

Web Desk

  • Published:

    6 March 2022 2:28 PM

ഖത്തര്‍ ഇന്റര്‍നാഷണല്‍ കാര്‍ഷിക, പരിസ്ഥിതി പ്രദര്‍ശനം ഈ മാസം പത്തിന്
X

ഒന്‍പതാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ കാര്‍ഷിക, പരിസ്ഥിതി പ്രദര്‍ശനം മാര്‍ച്ച് പത്തിന് തുടങ്ങും. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെഷന്‍ സെന്ററിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

അഞ്ചു ദിവസം നീളുന്ന പ്രദര്‍ശനം 14ന് അവസാനിക്കും. ഖത്തറിലെയും, രാജ്യാന്തര തലത്തിലെയും 650ഓളം സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കാളികളാവും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പികകുന്നത്. അന്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് പ്രദര്‍ശനത്തിനായി അണിനിരത്തുക.

TAGS :

Next Story