Quantcast

100 കോടി റിയാൽ ചെലവിൽ ഉപ്പുനിർമാണ കേന്ദ്രം നിർമിക്കാനൊരുങ്ങി ഖത്തർ

ഉപരോധകാലത്ത് പാലിന് ക്ഷാമം നേരിടുമെന്ന് തോന്നിയ ഘട്ടത്തിൽ വിമാനത്തിൽ പശുക്കളെ കൊണ്ടുവന്ന് പാലുൽപാദക കമ്പനി തുടങ്ങി ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഖത്തർ

MediaOne Logo

Web Desk

  • Published:

    14 Jun 2024 9:20 AM GMT

Qatar is about to build a salt manufacturing center at a cost of 100 crore Riyals
X

ദോഹ: 100 കോടി റിയാൽ ചെലവിൽ ഉപ്പുനിർമാണ കേന്ദ്രം നിർമിക്കാനൊരുങ്ങി ഖത്തർ. സ്വാശ്രയത്വത്തിന് പുറമെ കയറ്റുമതിയും ലക്ഷ്യമിട്ടാണ് നിർമാണം. എല്ലാ അവശ്യസാധനങ്ങൾക്കും സ്വയംപര്യാപ്തത നേടുകയാണ് ഖത്തറിന്റെ ലക്ഷ്യം.

ഉപരോധകാലത്ത് പാലിന് ക്ഷാമം നേരിടുമെന്ന് തോന്നിയ ഘട്ടത്തിൽ വിമാനത്തിൽ പശുക്കളെ കൊണ്ടുവന്ന് പാലുൽപാദക കമ്പനി തുടങ്ങി ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഖത്തർ. ഇപ്പോൾ 100 കോടി റിയാൽ ചെലവിൽ പുതിയ ഉപ്പുനിർമാണ കേന്ദ്രം നിർമിക്കാൻ ഒരുങ്ങുകയാണ്. ഖത്തർ എനർജിയുടെ തൗതീൻ തദ്ദേശവത്കരണ പരിപാടിയുടെ ഭാഗമായി നിർമിക്കുന്ന പ്ലാൻറ് പ്രാദേശിക വിപണിയിലെ ആവശ്യത്തിന് പുറമെ കയറ്റുമതി കൂടിയാണ് ലക്ഷ്യമിടുന്നത്. മെസായിദ് പെട്രോകെമിക്കൽ ഹോൾഡിങ് കമ്പനി, ഖത്തർ ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് കമ്പനി തുടങ്ങിയ പങ്കാളികളുമായി ചേർന്ന് ഖത്തറിലെ ഉമ്മു അൽഹൂൽ പ്രദേശത്താണ് ഖത്തർ എനർജി പ്ലാൻറ് നിർമിക്കാൻ ഒരുങ്ങുന്നത്.

പ്രതിവർഷം പെട്രോകെമിക്കൽ വ്യവസായത്തിന് ആവശ്യമായ വ്യാവസായിക ലവണങ്ങളും ബ്രോമിൻ, പൊട്ടാസ്യം ക്ലോറൈഡുകൾ, ധാതുരഹിത ജലം എന്നിവയും പ്ലാൻറിൽ ഉൽപാദിപ്പിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കും സഹായകമാണ് പദ്ധതി. പത്തുലക്ഷം ടൺ ആണ് ഉൽപാദന ശേഷി. ഖത്തറിന്റെ 'വിഷൻ 2030' സമഗ്ര വികസന പദ്ധതിയിലെ നിർണായക നാഴികക്കല്ലുകൂടിയാണ് പ്ലാൻറ്.



TAGS :

Next Story