സൈബർ സെക്യൂരിറ്റി: മാതൃകാ രാജ്യങ്ങളിൽ ഖത്തറും
പുതിയ ഇൻഡക്‌സിൽ മാതൃകാ രാജ്യങ്ങൾ എന്ന കാറ്റഗറിയിൽ 46 രാജ്യങ്ങളാണ് ഇടം പിടിച്ചിട്ടുള്ളത്
ദോഹ: സൈബർ സെക്യൂരിറ്റിയിൽ ലോകത്തെ മുൻനിര രാജ്യങ്ങൾക്കൊപ്പം ഇടംപിടിച്ച് ഖത്തർ. ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ പുറത്തുവിട്ട പുതിയ പട്ടികയിലാണ് ഖത്തർ മാതൃകാ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇടംപിടിച്ചത്.
സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട അഞ്ച് മേഖലകളിലും മികച്ച റേറ്റിങ്ങാണ് ഖത്തറിന് ലഭിച്ചത്. നിയമം, സാങ്കേതിവിദ്യ, കാര്യനിർവണം, കാര്യക്ഷമത വർധിപ്പിക്കൽ, സഹകരണം തുടങ്ങിയ മേഖലകളാണ് പരിഗണിച്ചത്. ഈ മേഖലകളിലെല്ലാം ഖത്തർ മുഴുവൻ പോയിന്റും സ്വന്തമാക്കിയതായി ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കി.
പുതിയ ഇൻഡക്‌സിൽ മാതൃകാ രാജ്യങ്ങൾ എന്ന കാറ്റഗറിയിൽ 46 രാജ്യങ്ങളാണ് ഇടം പിടിച്ചിട്ടുള്ളത്. സൈബർ സെക്യൂരിറ്റി ഉറപ്പാക്കാൻ കർശനമായ നടപടികളാണ് ഖത്തർ സ്വീകരിക്കുന്നത്. ഇതോടൊപ്പം ജനങ്ങൾക്കിടയിൽ ബോധവത്കരണവും നടത്തുന്നു. ആഗോള സഹകരണം ഉറപ്പാക്കുന്നതിനുള്ള കോൺഫറൻസുകളും ഖത്തറിൽ സംഘടിപ്പിച്ചിരുന്നു.
Adjust Story Font
16