Quantcast

ദേശീയ ഭക്ഷ്യസുരക്ഷാ നയത്തിന്റെ രണ്ടാം പതിപ്പിന് തുടക്കമിട്ട് ഖത്തര്‍

2018 മുതല്‍ 2023 വരെയുള്ള ആദ്യഘട്ട ഭക്ഷ്യ സുരക്ഷാ പദ്ധതി വന്‍ വിജയമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-12-24 18:56:17.0

Published:

24 Dec 2022 6:53 PM GMT

ദേശീയ ഭക്ഷ്യസുരക്ഷാ നയത്തിന്റെ രണ്ടാം പതിപ്പിന് തുടക്കമിട്ട് ഖത്തര്‍
X

ദേശീയ ഭക്ഷ്യസുരക്ഷാ നയത്തിന്റെ രണ്ടാംപതിപ്പിന് തുടക്കമിട്ട് ഖത്തര്‍. 2023 മുതല്‍ 2030 വരെയുള്ള കാലാവധി മുന്നില്‍ക്കണ്ടാണ് പദ്ധതി തയ്യാറാക്കുന്നത്. ലോകകപ്പ് കാലത്ത് എല്ലാവര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനായത് ഭക്ഷ്യസുരക്ഷാ നയത്തിന്റെ വിജയമാണെന്നും ഫുഡ് സെക്യൂരിറ്റി വിഭാഗം അവകാശപ്പെട്ടു

2018 മുതല്‍ 2023 വരെയുള്ള ആദ്യഘട്ട ഭക്ഷ്യ സുരക്ഷാ പദ്ധതി വന്‍ വിജയമായിരുന്നു. ഭക്ഷ്യ സുരക്ഷയില്‍ അറബ് ലോകത്ത് ഒന്നാമത് എത്താനും ആഗോള തലത്തില്‍ 24ാം റാങ്കില്‍ എത്താനും ഇതുവഴി ഖത്തറിന് സാധിച്ചു. പത്ത് ലക്ഷത്തിലേറെ ആരാധകര്‍ ഒഴുകിയെത്തിയ ലോകകപ്പ് സമയത്ത് വിലവര്‍ധനയില്ലാതെ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പിക്കാനായി. ഇത് ഭക്ഷ്യസുരക്ഷാ നയത്തിന്റെ കൂടി വിജയമാണ്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന കീഴിലുള്ള ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്.

രാജ്യത്തിന് ആവശ്യമായ പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത,ഭൂമി, ഭൂഗര്‍ഭ ജലം തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തല്‍, എന്നിവയ്ക്കാണ് നയത്തില്‍ പ്രാധാന്യം നല്‍കുന്നത്.പുതിയ സാങ്കേതിക വിദ്യകളും അത്യുല്‍പ്പാദനശേഷിയുള്ള വിത്തിനങ്ങളും ഉപയോഗിച്ച് ലക്ഷ്യം കാണാമെന്നാണ് വിലയിരുത്തല്‍.

TAGS :

Next Story