ഖത്തറില്‍ മാസ്ക് ധരിക്കുന്നതിന് ഇളവ്, 100% ഹാജര്‍നില പുനസ്ഥാപിച്ചു
പുതിയ ഇളവുകള്‍ ഒക്ടോബര്‍ 3 മുതല്‍ പ്രാബല്യത്തില്‍
Chief Broadcast Journalist - Qatar
- Updated:
2021-09-29 16:23:40.0
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ച് ഭരണകൂടം. നിശ്ചിത മേഖലകളൊഴികെയുള്ള പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ലെന്നതാണ് പ്രധാന ഇളവ്. മാസ്ക് നിര്‍ബന്ധ മേഖലകള്‍ ഇനി പറയുന്നവയാണ്
- മാര്‍ക്കറ്റുകള്‍, പ്രദര്‍ശനങ്ങള്‍, ആളുകള്‍ ഒത്തുകൂടുന്ന ചടങ്ങുകള്‍
- പള്ളി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, അവയുടെ പരിസരങ്ങള്‍
- പുറം ജോലികളിലേര്‍പ്പെട്ട ജീവനക്കാര്‍
മറ്റു ഇളവുകളും തീരുമാനങ്ങളും:
- പൊതു സ്വകാര്യ മേഖലകളില്‍ മുഴുവന്‍ ജോലിക്കാര്‍ക്കും നേരിട്ട് ഹാജരായി ജോലി ചെയ്യാം.
- പള്ളികളിലെ മൂത്രപ്പുരകളും ഹൌളുകളും മതകാര്യമന്ത്രാലയത്തിന്‍റെ അറിയിപ്പ് വരുന്നതിനുനസരിച്ച് തുറക്കും.
- സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, മറ്റു ചടങ്ങുകള്‍ എന്നിവ തുറസ്സായ സ്ഥലങ്ങളില്‍ 75% ശേഷിയോടെയും അടച്ചിട്ട മേഖലകളില്‍ 50% ശേഷിയോടെയും നടത്താം. എന്നാല്‍ 90% പേര്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരാകണം. അല്ലാത്തവര്‍ ആന്‍റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കണം.
- സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, മറ്റു ചടങ്ങുകള്‍ എന്നിവയില്‍ തുറസ്സായ സ്ഥലങ്ങളിലാണെങ്കില്‍ പരമാവധി ആയിരം പേരും അടച്ചിട്ട സ്ഥലങ്ങളില്‍ 500 പേരും മാത്രമേ പങ്കെടുക്കാവൂ. ഇത്തരം പരിപാടികള്‍ക്ക് മന്ത്രാലയത്തിന്‍റെ അനുമതി നിര്‍ബന്ധമാണ്.
ഒക്ടോബര്‍ 3 മുതല്‍ പുതിയ ഇളവുകള്‍ നിലവില്‍ വരും
Next Story
Adjust Story Font
16