Quantcast

ഖത്തറിലെ താമസക്കാർക്ക് പ്രധാന രേഖകൾ സൂക്ഷിക്കാൻ ഇ-വാലറ്റ്

ഐഡി, ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുള്ളവ സൂക്ഷിക്കാനുള്ള സംവിധാനവുമായി ആഭ്യന്തര മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    28 Jun 2021 5:58 PM GMT

ഖത്തറിലെ താമസക്കാർക്ക് പ്രധാന രേഖകൾ സൂക്ഷിക്കാൻ ഇ-വാലറ്റ്
X

ഖത്തറിലെ താമസക്കാർക്ക് ഐഡി, ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുള്ള പ്രധാന രേഖകൾ ഓൺലൈനായി സൂക്ഷിക്കാൻ ഇ-വാലറ്റ് സംവിധാനവുമായി ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന്റെ 'മെട്രാഷ് 2' ആപ്പ് വഴിയാണ് സൗകര്യം ലഭ്യമാകുക.

പ്രിന്റ് രൂപത്തിൽ കൈയിൽ കരുതേണ്ട പ്രധാന രേഖകളുടെ ഡിജിറ്റൽ കോപ്പികൾ സൂക്ഷിക്കാനായാണ് 'മെട്രാഷ്?' ആപ്പിൽ ഇ-വാലറ്റ് സൗകര്യമൊരുക്കുന്നത്. സർക്കാർ സേവനങ്ങൾ, സുരക്ഷാ പരിശോധനകൾ, ട്രാഫിക് പട്രോൾ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ഇ -വാലറ്റ് ഉപയോഗിക്കാൻ കഴിയും. രാജ്യത്തെ സർക്കാർ സേവന മേഖലകൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പ്രവർത്തികൾ തുടരുകയാണ്.

ഖത്തർ ഐഡി, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ, ഉടമസ്ഥാവകാശ രേഖകൾ എന്നീ ഔദ്യോഗിക രേഖകളെല്ലാം ഇ-വാലറ്റിൽ സൂക്ഷിച്ച് ഉപയോഗിക്കാം. വിവിധ സർക്കാർ സേവനങ്ങൾക്കായി ഓഫീസുകളിലെത്തുമ്പോൾ ഇ-വാലറ്റിലെ ഡിജിറ്റൽ ഡോക്യുമെന്റ് ആധികാരിക രേഖയായി സമർപ്പിക്കാനുമാവുമെന്ന് ആഭ്യന്തര മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു.

സർക്കാർ സേവനങ്ങൾ ലളിതവും സുതാര്യവുമാക്കാനും ഇത് വഴിയൊരുക്കും. സുരക്ഷാ ഉദ്യോഗസ്ഥരും ട്രാഫിക് പെട്രോളിലും ആവശ്യപ്പെട്ടാൽ മൊബൈൽ ആപ്പിൽ സൂക്ഷിച്ച രേഖകകൾ കാണിച്ചാൽ മതിയാകും. ഇതിന്റെ നടപടികൾ പൂർത്തിയാകുന്നതായും ബ്രിഗേഡിയർ ഇബ്രാഹം അൽ ഹറമി പറഞ്ഞു.

TAGS :

Next Story