Quantcast

അഞ്ച് കോടി രൂപയിലധികം സമ്മാനം; ഫോട്ടോഗ്രാഫി അവാർഡ് പ്രഖ്യാപിച്ച് ഖത്തർ സാംസ്‌കാരിക മന്ത്രാലയം

ആകെ ആറ് വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകുക

MediaOne Logo

Web Desk

  • Published:

    14 Nov 2024 5:39 PM GMT

അഞ്ച് കോടി രൂപയിലധികം സമ്മാനം; ഫോട്ടോഗ്രാഫി അവാർഡ് പ്രഖ്യാപിച്ച് ഖത്തർ സാംസ്‌കാരിക മന്ത്രാലയം
X

ദോഹ: അഞ്ച് കോടി രൂപയിലധികം സമ്മാനവുമായി ഫോട്ടോഗ്രാഫി അവാർഡ് പ്രഖ്യാപിച്ച് ഖത്തർ സാംസ്‌കാരിക മന്ത്രാലയം. ആകെ ആറ് വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകുക. ഖത്തറിലെ ദർബ് അൽസാഇയിൽ സമാപിച്ച ഫോട്ടോ ഗ്രാഫി ഫെസ്റ്റിവലിന്റെ ഭാഗമായാണ് അവാർഡ് പ്രഖ്യാപിച്ചത്. ഖത്തറിന്റെ പ്രകൃതിയും പൈതൃകവുമെല്ലാം ക്യാമറയിലാക്കി ലോകത്തിന് മുന്നിലെത്തിക്കാനുമുള്ള അവസരം കൂടിയാണ് ഈ അവാർഡ്.

18 വയസ്സിന് താഴെ പ്രായമുള്ളവർക്കും മുതിർന്നവർക്കുമായി രണ്ടു വിഭാഗങ്ങളിലായി വിവിധ ഫോട്ടോഗ്രഫി മത്സരങ്ങളാണ് നടത്തുന്നത്. 18 വയസിൽ താഴെയുള്ള ഖത്തരി റെസിഡൻസിന് വേണ്ടിയുള്ള മത്സരത്തിൽ 30000 റിയാലാണ് ഒന്നാം സമ്മാനം. മുതിർന്നവർക്ക് അഞ്ചിനങ്ങളിൽ മത്സരം നടക്കും.

ഖത്തറിന്റെ സൗന്ദര്യം പകർത്തുന്ന ഖത്തർ വിഭാഗം, ആറ് മുതൽ 10 ഫോട്ടോകളിലൂടെ കഥ പറയുന്ന സ്റ്റോറി ടെല്ലിങ്, ഖത്തർ ഫോട്ടോഗ്രാഫി സെന്ററിൽ നിന്നും പരിശീലനം നേടിയവർക്കുള്ള സ്‌പെഷ്യൽ കാറ്റഗറി, വീഡിയോ കാറ്റഗറി. കളർ, ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾക്കായുള്ള ജനറൽ കാറ്റഗറി എന്നിവയാണ് മത്സര വിഭാഗങ്ങൾ, ഇതിൽ ഖത്തർ കാറ്റഗറിയിൽ 5 ലക്ഷം റിയാലാണ് ഒന്നാം സമ്മാനം, രണ്ടാംസ്ഥാനത്തിന് രണ്ട് ലക്ഷം റിയാലും മൂന്നാം സ്ഥാനത്തിന് ഒന്നരലക്ഷം റിയാലും ലഭിക്കും, മറ്റു നാല് മത്സരങ്ങളിലും ഒന്നരലക്ഷം റിയാൽ, ഒരു ലക്ഷം, 75000 റിയാൽ എന്നിങ്ങനെയാണ് സമ്മാനത്തുക. ജനറൽ വിഭാഗത്തിൽ കളറിനും ബ്ലാക്ക് ആന്റ് വൈറ്റിനും പ്രത്യേകം സമ്മാനം നൽകും.

TAGS :

Next Story