ഖത്തർ സർവകലാശാലകളിലെ പ്രവാസി വിദ്യാർത്ഥികൾക്ക് തൊഴിൽ പ്ലാറ്റ്‌ഫോമുമായി ഖത്തർ തൊഴിൽ മന്ത്രാലയം
ഗൂഗിൾ ക്ലൗഡ്, മന്നായ് ഇൻഫോടെക് എന്നിവയുമായി സഹകരിച്ചാണ് തൊഴിൽ പ്ലാറ്റ്‌ഫോമായ 'ഉഖൂൽ' പ്രഖ്യാപിച്ചത്
ദോഹ: ഖത്തർ സർവകലാശാലകളിലെ പ്രവാസി വിദ്യാർത്ഥികൾക്ക് തൊഴിൽ പ്ലാറ്റഫോമുമായി ഖത്തർ തൊഴിൽ മന്ത്രാലയം. ഖത്തറിൽ അനുയോജ്യമായ തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന തൊഴിൽ പ്ലാറ്റഫോമാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. ഗൂഗിൾ ക്ലൗഡ്, മന്നായ് ഇൻഫോടെക് എന്നിവയുമായി സഹകരിച്ചാണ് ഖത്തർ തൊഴിൽ മന്ത്രാലയം തൊഴിൽ പ്ലാറ്റ്‌ഫോമായ 'ഉഖൂൽ' പ്രഖ്യാപിച്ചത്.
ഖത്തറിലെ സർവ്വകലാശാലകളിൽ നിന്നും പഠിച്ചിറങ്ങുന്ന പ്രവാസി വിദ്യാർത്ഥികൾക്ക് ഖത്തറിൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംരഭം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ നൂതന പ്ലാറ്റ്‌ഫോം വിദ്യാർത്ഥികൾക്ക് ഇനി കഴിവുകൾക്കും താല്പര്യങ്ങൾക്കും അനുയോജ്യമായ തൊഴിലുകൾ കണ്ടെത്തുന്നത് എളുപ്പമാക്കും.
ലോകോത്തര സർവകലാശാലകളിൽ നിന്നുള്ള ബിരുദധാരികളുടെ കഴിവുകൾ പ്രയോജനപ്പെടുത്താനും, പ്രാദേശിക തൊഴിൽ വിപണിയിൽ ഉയർന്ന വൈദഗ്ധ്യമുള്ള വ്യക്തികളെ നിലനിർത്തുന്നത് ഉറപ്പാക്കാനും, പ്രാദേശിക സർവ്വകലാശാലകളെ പിന്തുണയ്ക്കുകയും, ശക്തവും സുസ്ഥിരവുമായ ഒരു പ്രാദേശിക സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനും ഉഖൂൽ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു. ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ സ്വദേശികളെ പ്രോത്സാഹിപ്പിക്കുന്നതുംകൂടി ലക്ഷ്യമിട്ടാണ് സരംഭം.
Adjust Story Font
16