Quantcast

ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിനെതിരെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ഖത്തറിൽ ഇലക്ട്രോണിക് സിഗരറ്റ് വിൽപ്പനയും പരസ്യങ്ങളും നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    29 Jun 2024 6:04 PM GMT

Qatar Ministry of Public Health against the use of electronic cigarettes
X

ദോഹ: ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിനെതിരെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇ-സിഗരറ്റിലെ രാസ വസ്തുക്കൾ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഖത്തറിൽ ഇലക്ട്രോണിക് സിഗരറ്റ് വിൽപ്പനയും പരസ്യങ്ങളും നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്. എന്നാൽ പുകവലിക്കാരിൽ 11 ശതമാനത്തോളം ഇ സിഗരറ്റ് ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് പൊതുജനാരോഗ്യമന്ത്രാലയം മുന്നറിയിപ്പുമായി വീഡിയോ പുറത്തിറക്കിയത്.

ഇ-സിഗരറ്റിൽ ഉപയോഗിക്കുന്ന വിഷ, രാസ പദാർഥങ്ങൾ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഹൃദ്രോഗം, പക്ഷാഘാതം, കാൻസർ, മോണ, വായ, തൊണ്ട എന്നിവിടങ്ങളിലെ വ്രണങ്ങൾ, നിക്കോട്ടിൻ ആസക്തി, സിഒപിഡി തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇ -സിഗരറ്റ് വഴിവെക്കും, ഇലക്ട്രോണിക് ശീഷ വലിക്കെതിരെയും മുന്നറിയിപ്പുണ്ട്. പുകവലി നിർത്തുന്നതിനുള്ള മറുമരുന്നല്ല ഇ സിഗരറ്റ്. പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് മെഡിക്കൽ, കൗൺസിലിങ്ങ് സേവനങ്ങൾ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു. പുകവലിക്കെതിരെ ഖത്തറിൽ വ്യാപക ബോധവത്കരണ ക്യാമ്പയിനുകൾ നടക്കുന്നുണ്ട്.

TAGS :

Next Story