ക്ലീന്‍ എനര്‍ജി ദൗത്യവുമായി ഖത്തര്‍ മുന്നോട്ട്; സൗരോര്‍ജ ഉല്‍പാദനം കൂട്ടും
ആകെ വൈദ്യുത ഉല്‍പാദനത്തിന്റെ 30 ശതമാനവും സൗരോര്‍ജമാക്കി മാറ്റുകയാണ് ലക്ഷ്യം.
ദോഹ: സൗരോര്‍ജ പദ്ധതികള്‍ സജീവമാക്കാന്‍ ഖത്തര്‍. 2030ഓടെ ഖത്തറിലെ ആകെ ഉല്‍പാദനത്തിന്റെ 30 ശതമാനം സൗരോര്‍ജം ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ പ്രകൃതി വാതകം അടിസ്ഥാനമാക്കിയുള്ള തെര്‍മല്‍ പ്ലാന്‍റുകളാണ് ഖത്തറിന്റെ പ്രധാന വൈദ്യുതി സ്രോതസ്.
സുസ്ഥിരതയും ക്ലീന്‍ എനര്‍ജിയും ലക്ഷ്യമാക്കിയാണ് സൗരോര്‍ജ പദ്ധതികളിലേക്കുള്ള ഖത്തറിന്റെ മാറ്റം. അല്‍കര്‍സാ പദ്ധതി ഇതില്‍ നിര്‍ണായകമാണ്. 10 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലാണ് അല്‍ കര്‍സാ സൗരോര്‍ജ പദ്ധതി പ്രവര്‍ത്തിക്കുന്നത്. 800 മെഗാവാട്ട് ആണ് ശേഷി.
18 ലക്ഷം സോളാര്‍ പാനലുകളാണ് വൈദ്യുതി ഉല്‍പാദനത്തിനായി ഉപയോഗിക്കുന്നത്. രാജ്യത്തെ ഊര്‍ജത്തിന്റെ ആവശ്യകതയുടെ ഏഴു ശതമാനം ഇവിടെ നിന്നും ഉല്‍പാദിപ്പിക്കുന്നുണ്ട്. മിസഈദിലും റാസ് ലഫാനിലും രണ്ട് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ സൗരോര്‍ജ പദ്ധതികളിലൂടെ ആകെ വൈദ്യുത ഉല്‍പാദനത്തിന്റെ 30 ശതമാനവും സൗരോര്‍ജമാക്കി മാറ്റുകയാണ് ലക്ഷ്യം.
Adjust Story Font
16