Quantcast

ഖത്തറിലെ മ്യൂസിയങ്ങള്‍ക്ക് പുരസ്കാരം; ഗ്രീന്‍ ആപ്പിള്‍ പുരസ്കാര നിറവില്‍ കെട്ടിടങ്ങള്‍

നാഷണല്‍ മ്യൂസിയം ഗോള്‍ഡ് അവാര്‍ഡ് സ്വന്തമാക്കി

MediaOne Logo

Web Desk

  • Updated:

    2023-07-31 16:27:10.0

Published:

31 July 2023 4:23 PM GMT

Qatar museum green apple award
X

നിര്‍മാണ ഭംഗിയില്‍ അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കി ഖത്തര്‍ മ്യൂസിയത്തിന് കീഴിലെ മൂന്ന് കെട്ടിടങ്ങള്‍. ഖത്തര്‍ നാഷണല്‍ മ്യൂസിയം, ഇസ്ലാമിക് മ്യൂസിയം,ദോഹ ഫയര്‍ സ്റ്റേഷന്‍ എന്നിവയാണ് ഗ്രീന്‍ ആപ്പിള്‍ പുരസ്കാരം സ്വന്തമാക്കിയത്.

പരിസ്ഥിതി സംരക്ഷണ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് ഗ്രീന്‍ ആപ്പിള്‍, പരിസ്ഥിതി സൗഹൃദവും മനോഹരവുമായ നിര്‍മാണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് ബ്യൂട്ടിഫുള്‍ ബില്‍ഡിങ്സ് അവാര്‍ഡ് നല്‍കുന്നത്. ഖത്തറില്‍ നിന്ന് പുരസ്കാരം സ്വന്തമാക്കിയ മൂന്ന് കെട്ടിടങ്ങളും ഖത്തര്‍ മ്യൂസിയത്തിന് കീഴിലുള്ള കെട്ടിടങ്ങളാണ്.

നാഷണല്‍ മ്യൂസിയം ഗോള്‍ഡ് അവാര്‍ഡ് സ്വന്തമാക്കി. മരുഭൂമിയിലെ ഡെസര്‍ട്ട് റോസിന്റെ രൂപത്തിലാണ് ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.നേരത്തെ ഗ്രീന്‍ കീ സര്‍ട്ടിഫിക്കറ്റും നാഷണല്‍ മ്യൂസിയത്തിന് ലഭിച്ചിരുന്നു. പാരമ്പര്യത്തിന്റെ ‌പ്രൗഢി വിളിച്ചോതുന്ന ഇസ്ലാമിക് മ്യൂസിയത്തിന് സില്‍വര്‍ അവാര്‍ഡാണ് ലഭിച്ചത്. ഈ രണ്ട് അവാര്‍ഡുകളും പൊതുകെട്ടിട‌ വിഭാഗത്തിലാണ്. ഖത്തറിലെ കലാ കേന്ദ്രങ്ങളിലൊന്നായ ദോഹ ഫയര്‍സ്റ്റേഷന് കണ്‍സര്‍വേഷന്‍ വിഭാഗത്തില്‍ ബ്രോണ്‍സ് അവാര്‍ഡ് ലഭിച്ചു.

പഴയ സിവില്‍ ഡിഫന്‍സ് കെട്ടിടമാണ് ഖത്തര്‍ കലാകേന്ദ്രമാക്കി മാറ്റിയത്. ശൈഖ അല്‍ മയാസയാണ് ഖത്തര്‍ മ്യൂസിയത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

TAGS :

Next Story