ഖത്തർ ദേശീയദിനം നാളെ
രാജ്യത്ത് രണ്ട് ദിവസത്തെ അവധി
ദോഹ: ഖത്തർ ദേശീയദിനം നാളെ. ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷമാണ് ഖത്തറിന് ദേശീയദിനം. ഒരാഴ്ച മുമ്പ് തന്നെ ദേശീയദിനാഘോഷത്തിന്റെ സ്ഥിരം വേദിയായ ദർബ് അൽസാഇയിൽ ആഘോഷ പരിപാടികൾ തുടങ്ങിയിരുന്നു. എന്നാൽ കോർണിഷിൽ നടക്കേണ്ടിയിരുന്ന ദേശീയ ദിന പരേഡ് ഇത്തവണയും ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ ആഘോഷപരിപാടികൾക്ക് ഒട്ടും കുറവുണ്ടാകില്ല.
ദർബ് അൽസാഇയ്ക്ക് പുറമെ ലുസൈൽ ബൊലേവാദ്, കതാറ, ഓൾഡ് ദോഹ പോർട്ട്, മുശൈരിബ് ഡൗൺടൗൺ എന്നിവിടങ്ങളിലെല്ലാം ആഘോഷപരിപാടികൾ ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് രണ്ട് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി കഴിഞ്ഞ് ഞായറാഴ്ചയാണ് ഇനി പ്രവൃത്തി ദിനം തുടങ്ങുക. അതേസമയം, ഖത്തർ നൽകുന്ന സുരക്ഷിതത്വത്തിനും അവസരങ്ങൾക്കും ആഘോഷവേളയിൽ നന്ദി പറയുകയാണ് പ്രവാസികൾ. വിവിധ സൗഹൃ രാഷ്ട്രങ്ങൾ ഖത്തറിന് ദേശീയ ദിനാശംസകൾ നേർന്നു.
തടവുകാർക്ക് ഖത്തർ അമീർ പൊതുമാപ്പ് പ്രഖ്യാപിച്ചു
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി തടവുകാർക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പൊതുമാപ്പ് പ്രഖ്യാപിച്ചു. അമിരി ഉത്തരവിലൂടെയാണ് നിരവധി തടവുകാർക്ക് പൊതുമാപ്പ് നൽകിയ വിവരം പ്രഖ്യാപിച്ചത്. എന്നാൽ എത്രപേർക്ക് ആനുകൂല്യം ലഭിച്ചുവെന്ന് വെളിപ്പെടുത്തിയിട്ടില്ല.
എല്ലാ വർഷവും ഖത്തർ ദേശീയ ദിനം, റമദാൻ തുടങ്ങിയ വിശേഷ അവസരങ്ങളിലാണ് ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പൊതു മാപ്പ് നൽകുന്നത്.
Adjust Story Font
16