Quantcast

ഖത്തറിൽ പുതിയ ഭക്ഷ്യസുരക്ഷാ നയം ഉടൻ പ്രഖ്യാപിക്കും

2024 മുതൽ 2030 വരെയുള്ള ഏഴ് വർഷക്കാലത്തേയ്ക്കാണ് രണ്ടാംഘട്ട ഭക്ഷ്യസുരക്ഷാ നയം പ്രഖ്യാപിക്കുന്നത്

MediaOne Logo

Web Desk

  • Published:

    6 Aug 2024 4:49 PM GMT

ഖത്തറിൽ പുതിയ ഭക്ഷ്യസുരക്ഷാ നയം ഉടൻ പ്രഖ്യാപിക്കും
X

ദോഹ: ഖത്തറിൽ പുതിയ ഭക്ഷ്യസുരക്ഷാ നയം ഉടൻ പ്രഖ്യാപിക്കും. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്.

2024 മുതൽ 2030 വരെയുള്ള ഏഴ് വർഷക്കാലത്തേയ്ക്കാണ് രണ്ടാംഘട്ട ഭക്ഷ്യസുരക്ഷാ നയം പ്രഖ്യാപിക്കുന്നത്. പുതിയ പദ്ധതി ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടർ ഡോ. മസൂദ് ജറല്ലാ അൽ മർറി അറിയിച്ചു. ഭക്ഷ്യസുരക്ഷാ നയവുമായി ബന്ധപ്പെട്ട് ജിസിസി രാജ്യങ്ങൾക്കായി ദോഹയിൽ നടന്ന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സൗഹൃദവും കൂടുതൽ ഉത്പാദന ക്ഷമതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. രാജ്യത്തിന് ആവശ്യമായ പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത, ഭൂമി, ഭൂഗർഭ ജലം തുടങ്ങിയ പ്രകൃതി വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തൽ, എന്നിവയ്ക്കാണ് നയത്തിൽ പ്രാധാന്യം നൽകുന്നത്. 2018 മുതൽ 2023 വരെയുള്ള ആദ്യഘട്ട ഭക്ഷ്യ സുരക്ഷാ പദ്ധതി വൻ വിജയമായിരുന്നു. ഭക്ഷ്യ സുരക്ഷയിൽ അറബ് ലോകത്ത് ഒന്നാമത് എത്താനും ആഗോള തലത്തിൽ 24ാം റാങ്കിൽ എത്താനും ഖത്തറിന് ഇതുവഴി സാധിച്ചു.

TAGS :

Next Story